Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ലെ ആ​ദ്യ...

ഒ​മാ​നി​ലെ ആ​ദ്യ പോ​ളി​മ​ർ പ്ലാ​ൻ​റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
ഒ​മാ​നി​ലെ ആ​ദ്യ പോ​ളി​മ​ർ പ്ലാ​ൻ​റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt?????????? ????? ?????????? ????????????? ???????????? ???????????????????

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ആ​ദ്യ പോ​ളി​മ​ർ ഉ​ൽ​പാ​ദ​ന പ്ലാ​ൻ​റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഇ​സ​ഡ്.​എ​ൽ.​ഇ.​ഒ. ​ആ​ർ കെ​മി​ക്ക​ൽ​സ്​ ഒ​മാ​ൻ ക​മ്പ​നി​യു​ടെ കീ​ഴി​ൽ സ​ലാ​ല​യി​ലെ റാ​യ്​​സൂ​ത്ത്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ ്​ പ്ലാ​ൻ​റ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ഗ്രൂ​പ്പാ​യ ഇ​സ​ഡ്.​എ​ൽ.​ഇ.​ഒ.​ആ​ർ കെ​മി​ക്ക​ൽ ​സി​​െൻറ ഉ​പ​സ്​​ഥാ​പ​ന​മാ​ണി​ത്.
മ​സ്​​ക​ത്തി​ലെ ക്രൗ​ൺ​പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​ ന​ട​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നു​മു​ള്ള ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​​െൻറ സ്വ​കാ​ര്യ പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ്​ അ​സ​ദ്​ ബി​ൻ താ​രീ​ഖ്​ അ​ൽ സൈ​ദ്​ ആ​ണ്​ പ്ലാ​ൻ​റി​​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സ​യ്യി​ദ്​ തൈ​മൂ​ർ ബി​ൻ അ​സ​ദ്​ അ​ൽ ​ൈസ​ദ്, സ​യ്യി​ദ്​ അ​ദ്​​ഹം ബി​ൻ തു​ർ​ക്കി അ​ൽ സൈ​ദ്, ഡോ. ​അ​ൽ ഖ​ത്താ​ബ്​ ബി​ൻ ഗാ​ലി​ബ്​ അ​ൽ സൈ​ദ്​ തു​ട​ങ്ങി വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ളും പി.​ഡി.​ഒ അ​ധി​കൃ​ത​ർ അ​ട​ക്ക​മു​ള്ള​വ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ പ്ലാ​ൻ​റാ​ണി​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പോ​ളി​മ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ങ്കി​ലും എ​ണ്ണ​യു​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന ഉ​പ​യോ​ഗം. എ​ൻ​ഹാ​ൻ​സ്​​ഡ്​ ഒാ​യി​ൽ റി​ക്ക​വ​റി​ക്ക്​ പ്രാ​ദേ​ശി​ക​മാ​യി പോ​ളി​മ​റു​ക​ൾ നി​ർ​മി​ക്കു​ക​യെ​ന്ന ആ​ശ​യം 2013ലാ​ണ്​ ആ​ദ്യം മു​ന്നോ​ട്ടു​വെ​ച്ച​ത്. 33,000 മീ​റ്റ​ർ സ്​​ക്വ​യ​ർ വി​സ്​​തൃ​തി​യി​ലു​ള്ള പ്ലാ​ൻ​റ്​ 20 ദ​ശ​ല​ക്ഷം ഡോ​ള​ർ മു​ത​ൽ​മു​ട​ക്കി​യാ​ണ്​ സ്​​ഥാ​പി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ൽ പ്ര​തി​വ​ർ​ഷം 15,000 ട​ൺ പോ​ളി​മ​റു​ക​ൾ ഉ​ൽ​​പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ണ്ടാ​കും. ഇ​ത്​ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ്ര​തി​വ​ർ​ഷം 70,000 ട​ൺ എ​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തും. ഒ​മാ​നി, ജി.​സി.​സി, വ​ട​ക്കേ അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ളി​ലേ​ക്കും പോ​ളി​മ​റു​ക​ൾ ക​യ​റ്റി​യ​യ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newspolymer plant
News Summary - polymer plant-oman-oman news
Next Story