കുറഞ്ഞ മലിനീകരണം: ഒമാൻ ഏഷ്യയിൽ മൂന്നാമത്; പശ്ചിമേഷ്യയിൽ ഒന്നാമത്
text_fieldsമസ്കത്ത്: മലിനീകരണം കുറവുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഒമാന് മൂന്നാംസ്ഥാനം. അന്താരാഷ് ട്ര ഏജൻസിയായ നുംബിയോ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ വായുമലിനീകരണത് തെ കുറിച്ച പട്ടികയിലാണ് ഒമാൻ നേട്ടം കൊയ്തത്.
പൊലൂഷൻ ഇൻഡക്സ് 32.06 ഉള്ള സിംഗപ ്പൂർ ആണ് ഏഷ്യൻ മേഖലയിൽ ഒന്നാമത്. 36.78 ഇൻഡക്സ് ഉള്ള ജപ്പാൻ രണ്ടാമതും 37.80 ഉള്ള ഒമാൻ മൂന ്നാമതുമാണ്. 52.99 ഉള്ള യു.എ.ഇ നാലാമതും 53.75 ഇൻഡക്സ് ഉള്ള സൈപ്രസ് അഞ്ചാമതുമാണ്. ലോക രാജ്യങ്ങളെയും നഗരങ്ങളെയും കുറിച്ചുള്ള ഏറ്റവും വലിയ ഡേറ്റാശേഖരം സൂക്ഷിക്കുന്ന സ്ഥാപനമാണ് നുംബിയോ.
പശ്ചിമേഷ്യ അല്ലെങ്കിൽ പടിഞ്ഞാറൻ ഏഷ്യ മേഖലയിൽ ഒമാൻ ഒന്നാം സ്ഥാനത്താണ്. യു.എ.ഇ, സൈപ്രസ്, അർമീനിയ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ജി.സി.സി രാജ്യങ്ങളിൽ സൗദിക്കുപിന്നിൽ കുവൈത്തും ബഹ്റൈനുമാണുള്ളത്. നഗരങ്ങളിലെ മൊത്തം മലിനീകരണത്തിെൻറ അളവുകോലാണ് പൊലൂഷൻ ഇൻഡക്സ്. വായുമലിനീകരണമാണ് ഇതിൽ പ്രധാനമായും കണക്കിലെടുക്കുന്നത്. ജലമലിനീകരണവും ലഭ്യതയുമാണ് അടുത്തതായി കണക്കാക്കുക. ജലമലിനീകരണം/ലഭ്യത, മാലിന്യ നിർമാർജനം, മലിനീകരണവും വൃത്തിയില്ലായ്മയും, ശബ്ദദൃശ്യ മലിനീകരണം, പാർക്കുകളുടെ പച്ചപ്പിെൻറ നിലവാരം തുടങ്ങിയവയും കണക്കിലെടുക്കും.
വായുമലിനീകരണത്തിെൻറ ഫലമായി വർഷംതോറും ലോകത്തിൽ ഏഴുദശലക്ഷമാളുകൾ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. പത്തിൽ ഒമ്പതു പേരും ഉയർന്നതോതിൽ മാലിന്യമുള്ള വായുവാണ് ശ്വസിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നഗരങ്ങളിൽ രൂപപ്പെടുന്ന പുകമഞ്ഞുമുതൽ വീടുകളിലെ പുകവരെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ അളവിലാണ് ഭീഷണിയുയർത്തുന്നത്.
വായുമലിനീകരണത്തിെൻറ ഫലമായി ശ്വാസകോശ രോഗങ്ങൾ, ശ്വാസകോശ കാൻസർ, ഹൃദ്രോഗം, സ്ട്രോക് തുടങ്ങിയവ ബാധിച്ചാണ് മരണങ്ങൾ സംഭവിക്കുന്നത്. കുറഞ്ഞ വരുമാനക്കാരും ഇടത്തരക്കാരുമാണ് വായുമലിനീകരണത്തിെൻറ രൂക്ഷത ഏറ്റവുമധികം അനുഭവിക്കുന്നവരെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
