വേട്ടയാടൽ: നിരവധിപേർ പിടിയിൽ
text_fieldsവേട്ടക്കാരിൽനിന്ന് പിടികൂടിയ വസ്തുക്കൾ
മസ്കത്ത്: പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയ സംഭവത്തിൽ നിരവധി ആളുകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റിലെ എൻവയൺമെന്റ് അതോറിറ്റി റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ ബഹ്ല വിലായത്തിൽനിന്ന് വേട്ട സംഘത്തെ പിടികൂടുന്നത്. വേട്ടയാടിയ പ്രാവുകളെയും മറ്റും ഇവരിൽനിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമ നടപടികൾ നടന്നുവരുകയാണ്. വന്യജീവി നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

