പി.എൻ.എ കുവൈത്ത് ഓണസംഗമം
text_fieldsപി.എൻ.എ കുവൈത്ത് ഓണസംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഓണത്തിന്റെ സ്നേഹവും സൗഹൃദവും ഊഷ്മളതയും പങ്കുവെച്ചു പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് (പി.എൻ.എ കുവൈത്ത്) ഓണസംഗമം.
അബ്ബാസിയ ടൂറിസ്റ്റ് പാർക്കിലെ റോയൽ ബേക്ക് റസ്റ്റോറന്റ് ഹാളിൽ ആഘോഷം പി.എൻ.എ കുവൈത്ത് പ്രസിഡന്റ് അൻസാരി ജബ്ബാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അൻവർ സാരങ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു കെ. മാത്യു സ്വാഗതം പറഞ്ഞു.
ഓണസദ്യയും കുടുംബാംഗങ്ങളുടെ ഒത്തുചേരലും സൗഹൃദവും നിറഞ്ഞ സംഗമം പ്രവാസത്തിലും കേരളത്തിന്റെ പാരമ്പര്യവും ഓണത്തിന്റെ സന്തോഷവും നിലനിർത്തുന്ന മനോഹരമായ സംഗമമായി മാറി. എക്സ്ക്യൂട്ടീവ് ഭാരവാഹികളായ റെനി മറിയം, ഹലീന, ലൗലി തോമസ്, ലുബീന അൻവർ, ഷാജി കുമ്പഴ, ഷാജി അബ്രഹാം, ജോബി,അജീഷ് എന്നിവർ നേതൃത്വം നൽകി. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പത്തനംതിട്ട മലനാട് മഹോത്സവം സീസൺ- 2 സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

