ലോക കേരളസഭ: പി.എം. ജാബിറിനും തയ്യിൽ ഹബീബിനും നാമനിർദേശം
text_fieldsമസ്കത്ത്: കേരളീയ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ കേരള സർക്കാർ രൂപവത്കരിക്കുന്ന ലോക കേരള സഭയിലേക്ക് ഒമാനിൽനിന്ന് സാമൂഹിക പ്രവർത്തകരായ പി.എം. ജാബിർ, തയ്യിൽ ഹബീബ് എന്നിവരെ നാമനിർദേശം ചെയ്തു. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള കേരളീയ പ്രവാസികളെ പ്രതിനിധാനംചെയ്യുന്ന 178 പേരുൾെപ്പടെ 351 അംഗ ലോക കേരള സഭയിലേക്കാണ് ഇവർ നാമനിർദേശം ചെയ്യപ്പെട്ടത്.
കേരളത്തിലെ എം.പിമാരും എം.എൽ.എമാരും സഭയിൽ അംഗങ്ങളായിരിക്കും. 2018 ജനുവരി 12, 13 തീയതികളിൽ സഭയുടെ ആദ്യ സമ്മേളനം തിരുവനന്തപുരത്ത് നിയമസഭ സമുച്ചയത്തിൽ ചേരും.30 വർഷമായി ഒമാനിൽ പ്രവർത്തിക്കുന്ന പി.എം. ജാബിർ കേരള സര്‍ക്കാറിെൻറ പ്രവാസി ക്ഷേമനിധി ബോര്‍ഡ്, പ്ലാനിങ് ബോര്‍ഡ് എന്നിവയില്‍ അംഗമാണ്. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹികക്ഷേമ വിഭാഗം സെക്രട്ടറിയാണ്. കൈരളി ചാനൽ അവാർഡ്, പ്രിയദർശിനി സെൻറർ അവാർഡ്, ശിഫ അൽ ജസീറ അവാർഡ്, മീഡിയ വൺ ചാനൽ അവാർഡ്, കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ അവാർഡ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
10 വർഷമായി ഒമാനിൽ പ്രവർത്തിക്കുന്ന തയ്യിൽ ഹബീബ് ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്. കേരള െഡവലപ്മെൻറ് മീഡിയ എക്സലൻറ് അവാർഡ്, ആലപ്പുഴ ജില്ല എ.ബി.സി അവാർഡ്, സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതി അവാർഡ്, സി.പി.െഎ പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
