പി.എം. ഫൗണ്ടേഷൻ ടാലൻറ് സെർച് പരീക്ഷ: സമ്മാന വിതരണം
text_fieldsപി.എം ഫൗണ്ടേഷൻ 2019ൽ നടത്തിയ ടാലൻറ് സെർച് പരീക്ഷയിൽ ഒമാനിൽനിന്നും വിജയികളായവർക്കുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു
മസ്കത്ത്: പി.എം. ഫൗണ്ടേഷൻ 2019ൽ നടത്തിയ ടാലൻറ് സെർച് പരീക്ഷയിൽ ഒമാനിൽനിന്നും വിജയികളായവരുടെ കാഷ് പ്രൈസും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
സുയോഗ് സുഹാസ് ബട്ട്, മുഹമ്മദ് ഖുറോ, ശ്യാം രാജശേഖർ, മുഹമ്മദ് സീഷാൻ ഷൗക്കത്ത് (ഇന്ത്യൻ സ്കൂൾ അൽ ഗൂബ്ര), സാഹിത്യ വി.എസ് (ഇന്ത്യൻ സ്കൂൾ മബേല), ശശാങ്ക് ശേഖർ ഇന്ത്യൻ സ്കൂൾ (മൂലദ) എന്നിവരാണ് വിജയികൾ.
'ഗൾഫ് മാധ്യമം' ഓഫിസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, അക്കൗണ്ട്സ് -ഇൻ ചാർജ് ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.

