Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ: ഉ​ന്നത വി​ജ​യി​ക​ൾ​ക്ക്​​ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ: ഉ​ന്നത വി​ജ​യി​ക​ൾ​ക്ക്​​ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി
cancel
camera_alt

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ​യി​ൽ ഒ​മാ​നി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത വി​ജ​യി​ക​ൾ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ

മ​സ്ക​ത്ത്​: പി.​എം ഫൗ​ണ്ടേ​ഷ​ൻ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ​യി​ൽ ഒ​മാ​നി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേക കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​എം. ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​ൻ ഡോ. ​പി. മു​ഹ​മ്മ​ദ്​ അ​ലി​യാ​ണ്​ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും സ​മ്മാ​നി​ച്ച​ത്. പി.​എം. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​പി.​എം മു​ഹ​മ്മ​ദ്​ ഹ​നീ​ഷ് ഐ.​എ.​എ​സ്​, പി.​എം ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്​​റ്റി ഡോ. ​എ​ൻ.​എം ഷ​റ​ഫു​ദ്ധീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​മാ​ൻ െറ​സി​ഡ​ന്‍റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ്സ​ൻ സ്വാ​ഗ​ത​വും ഇ​ന്ത്യ​ൻ സ്കൂ​ൾ ഗൂ​ബ്ര വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ​ശ്രീ​കു​മാ​ർ ഗം​ഗാ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ​ബ്യ​സാ​ച്ചി ചൗ​ധ​രി, അ​മാ​ൻ ഇ​ഖ്​​ബാ​ൽ, അ​മാ​ൻ താ​ൻ​ഡോ​ൻ, സാ​ച്ചി തൃ​ശ്ശ അ​ശോ​ക, അ​ഭി​ന​വ്​ ഗ​ണേ​ഷ്കു​മാ​ർ, എ​ഗാ​ൻ​ഷ്​​ ഗോ​യ​ൽ, പ​വി​ത്ര നാ​യ​ർ, അ​ർ​ന​വ്​ ഷാ, ​തൂ​ബ അ​ൻ​വാ​റു​ൽ ഹ​സ്സ​ൻ, വേ​ദി​ക ച​ബ്ര, അ​വ​നി മി​ത്ത​ൽ, അ​സ​ഫ്​​ സാ​മു​വ​ൽ, ഗീ​തി​ക മ​നോ​ജ്​ ന​മ്പ്യാ​ർ, മി​ഥു​ൻ മ​ണി​ക​ണ്ഠ​ൻ, റി​യ പ​ഹൗ​ജ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഏ​റ്റു​വാ​ങ്ങി​യ​ത്.

ഒ​മാ​നി​ൽ ആ​കെ 73 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​ത്. പ​ത്താം​ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലും ജി.​സി.​സി​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ഒ​രേ സ​മ​യ​ത്താ​യി​രു​ന്നു പ​രീ​ക്ഷ ന​ട​ന്ന​ത്. അ​ടി​സ്ഥാ​ന ശാ​സ്ത്രം, സാ​മൂ​ഹി​ക​ശാ​സ്ത്രം, പൊ​തു​വി​ജ്ഞാ​നം, ജ​ന​റ​ൽ ഇ​ന്റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​ത്താം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജ​ക്ടി​വ് പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

തി​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​മ്പും പി​ന്നീ​ട് ഇ​ൻ​റ​ർ​വ്യൂ​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1.25ല​ക്ഷം രൂ​പ​യു​ടെ പി.​എം ഫൗ​ണ്ടേ​ഷ​ൻ ഫെ​ലോഷി​പ്പ് സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pm foundationmuscat
Next Story