Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആവേശമായി പി.എം....

ആവേശമായി പി.എം. ഫൗണ്ടേഷൻ ടാലൻറ് സെർച്​ പരീക്ഷ

text_fields
bookmark_border
ആവേശമായി പി.എം. ഫൗണ്ടേഷൻ ടാലൻറ് സെർച്​ പരീക്ഷ
cancel
camera_alt?????????? ????????? ??????????? ??.??? ??????????? ????????? ????????? ???????????????????????

മ​സ്​​ക​ത്ത്: പി.​എം. ഫൗ​ണ്ടേ​ഷ​ൻ ഗ​ൾ​ഫ് മാ​ധ്യ​മ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ടാ​ല​ൻ​റ് സെ​ർ​ച്ച് പ​രീ​ക്ഷ ഗ​ൾ​ഫി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നു. യു.​എ.​ഇ​യി​ലും സൗ​ദി അ​റേ​ബ്യ​യി​ലും മൂ​ന്നു​ വീ​തം കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. കേ​ര​ള​ത്തി​ലും ഇ​തേ​സ​മ​യം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ ന​ട​ന്നു. ഒ​മാ​നി​ൽ അ​ൽ​ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ ആ​യി​രു​ന്നു പ​രീ​ക്ഷാ​കേ​ന്ദ്രം. ഇ​വി​ടെ നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. പ​രീ​ക്ഷ എ​ളു​പ്പ​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ കു​ട്ടി​ക​ളു​ടെ പൊ​തു​വെ​യു​ള്ള പ്ര​തി​ക​ര​ണം. ഇ​ത് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​മാ​ണ് ഗ​ൾ​ഫി​ൽ പി.​എം. ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ് സെ​ർ​ച്ച് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.


2019 മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ​ത്താം​ത​രം പ​രീ​ക്ഷ​യി​ൽ ഒാ​രോ വി​ഷ​യ​ത്തി​നും 90 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ടാ​ല​ൻ​റ് സെ​ർ​ച്ച് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. പൊ​തു​വി​ജ്ഞാ​നം, വി​ശ​ക​ല​നം, അ​ടി​സ്​​ഥാ​ന വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രി​ജ്ഞാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റി​വ്​ അ​ള​ക്കു​ന്ന ര​ണ്ടു​മ​ണി​ക്കൂ​ർ പ​രീ​ക്ഷ​യാ​ണ്​ ന​ട​ന്ന​ത്. ശ​രി​യു​ത്ത​രം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട 120 ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത മാ​ർ​ക്ക് നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്കെ​ല്ലാം ‘അ​വാ​ർ​ഡ് ഓ​ഫ് എ​ക്സ​ല​ൻ​സ്​’ സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ മി​ക​വ്​ കാ​ണി​ക്കു​ന്ന​വ​ർ​ക്ക്​ അ​ഭി​മു​ഖ​ത്തി​ന്​ അ​വ​സ​രം ല​ഭി​ക്കും. ഇ​വ​രി​ൽ​നി​ന്ന്​ പ​ത്തു​പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത്​ ഫെ​ലോ​ഷി​പ്​​ ന​ൽ​കി ആ​ദ​രി​ക്കും. ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പും തു​ട​ർ​പ​ഠ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ്​ ഇ​വ​ർ​ക്ക്​ പി.​എം ഫൗ​​േ​ണ്ട​ഷ​ൻ ന​ൽ​കു​ക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsp.m. foundation
News Summary - p.m. foundation-oman-gulf news
Next Story