Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ലേ​റ്റ്‌​ലെ​റ്റ് ...

പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന​ഭ്യ​ർ​ഥ​ന ആ​വ​ശ്യ​പ്പെ​ട്ടു

text_fields
bookmark_border
പ്ലേ​റ്റ്‌​ലെ​റ്റ്  ദാ​ന​ഭ്യ​ർ​ഥ​ന ആ​വ​ശ്യ​പ്പെ​ട്ടു
cancel
camera_alt

Representational Image

മ​സ്ക​ത്ത്​: പ്ലേ​റ്റ്‌​ലെ​റ്റ് മാ​റ്റ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക്ക് പ്ലേ​റ്റ്‌​ലെ​റ്റ് ദാ​നം ചെ​യ്യാ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ബ്ല​ഡ് ബാ​ങ്ക്സ് സ​ർ​വി​സ​സ് (ഡി.​ബി.​ബി.​എ​സ്) ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ​ല രോ​ഗി​ക​ളും ചി​കി​ത്സ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


പ്ലേ​റ്റ്‌​ലെ​റ്റു​ക​ൾ​ക്ക് ഇ​പ്പോ​ഴും ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്ന് ബ്ല​ഡ് ബാ​ങ്ക്സ് സേ​വ​ന​വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ എ​ത്ര​യും വേ​ഗം പ്ലേ​റ്റ്‌​ലെ​റ്റു​ക​ൾ ദാ​നം ചെ​യ്യാ​ൻ ര​ക്ത​ദാ​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു. ബൗ​ഷ​റി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 8 മു​ത​ൽ രാ​ത്രി 8 വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ ഉ​ച്ച 2 വ​രെ​യു​മാ​ണ് പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന​ത്തി​ന്​ സ​മ​യ​മെ​ന്നും ഡി.​ബി.​ബി.​എ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 94555648 എ​ന്ന ന​മ്പ​റി​ൽ വാ​ട്സ്ആ​പ് വ​ഴി അ​പ്പോ​യി​ന്റ്‌​മെ​ന്റ് ബു​ക്ക് ചെ​യ്യാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PlateletOman
News Summary - Platelet Donation request
Next Story