Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം: ലംഘകർക്കെതിരെ കനത്ത പിഴ ഈടാക്കുമെന്ന് പരിസ്ഥിതി അതോറിറ്റി

text_fields
bookmark_border
50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്
ഒമാനിൽ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം: ലംഘകർക്കെതിരെ കനത്ത പിഴ ഈടാക്കുമെന്ന് പരിസ്ഥിതി അതോറിറ്റി
cancel

മസ്‌കത്ത്: ഒമാനിൽ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കുമെന്ന് പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ 1,000 റിയാൽ വരെ പിഴ ചുമത്തും. പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് 50 റിയാൽ മുതൽ പരമാവധി 1,000 റിയാൽ വരെ പിഴ ലഭിക്കും.

നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കുമെന്നും അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി. പ്ലാസ്റ്റിക് മാലിന്യം കുറക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പരിസ്ഥിതി അതോറിറിയുടെ നടപടി. പരിസ്ഥിതി നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി പൊതുജനങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും ഓർമിപ്പിച്ചു. പരിസ്ഥിതി സൗഹൃദ ബാഗുകളിലേക്ക് ഉപഭോക്താക്കൾ മാറണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plastic carry bag ban in Oman: Environment Authority to impose heavy fines on violators
Next Story