പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വരുന്നു
text_fieldsമസ്കത്ത്: ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. പ്രകൃതിക്കും മനുഷ്യനും ഹാനിയുണ്ടാക്കുന്ന പ്ലാസ്റ്റിക് സഞ്ചി ഉപയോഗം പൂർണമായി നിരോധിച്ച് പ്രകൃതിക്കനുയോജ്യമായ രീതികൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രാലയം അറിയിച്ചു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിെൻറ ഭാഗമായുള്ള ഇൗ നീക്കത്തിന് മറ്റു മന്ത്രാലയങ്ങളുടെ സഹകരണം തേടുമെന്നും അധികൃതർ അറിയിച്ചു. മാർക്കറ്റിൽ വിശദമായ പഠനങ്ങൾ നടത്തിയ ശേഷമാകും ഏതു തരം സഞ്ചികളാണ് നിരോധിക്കേണ്ടതെന്ന് തീരുമാനിക്കുക. വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ കീഴിലുള്ള സ്െപസിഫിക്കേഷൻ ആൻഡ് സ്റ്റാൻഡേഡ് വിഭാഗത്തിെൻറ അന്തിമ അംഗീകാരത്തിന് ശേഷമായിരിക്കും നിരോധനം നിലവിൽ വരിക.
നിലവിൽ പ്ലാസ്റ്റിക് സഞ്ചികളാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഒമാനിലെ ചില പ്രധാന ഹൈപ്പർമാർക്കറ്റുകളിൽ ദിവസവും പതിനായിരത്തിലധികം ഉപയോക്താക്കൾ എത്തുന്നുണ്ട്. ഒാരോ ഉപഭോക്താവും ചുരുങ്ങിയത് അഞ്ച് പ്ലാസ്റ്റിക് സഞ്ചികൾ എന്ന തോതിൽ ഉപയോഗിക്കുന്നുണ്ട്. മൊത്തം ഹൈപ്പർമാർക്കറ്റുകളുടെ കണക്കെടുത്താൽ ദിവസവും ഇത്തരം സ്ഥാപനങ്ങളിൽനിന്ന് കൊണ്ടുപോയി പുറത്തുകളയുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ എണ്ണം െഞട്ടിക്കുന്നതാണ്. ഇൗ സാഹചര്യത്തിലാണ് ഇവയുടെ നിരോധനം നടപ്പാക്കുന്ന വിഷയം സജീവ പരിഗണനക്കെത്തുന്നത്.
നിരോധനത്തിനൊപ്പം പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങളും നിലവിൽ വരും. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള നടപടികളും മാർഗനിർദേശങ്ങളും തയാറാക്കി വരുകയാണെന്ന് ഒമാൻ പരിസ്ഥിതി-കാലാവസ്ഥാ മന്ത്രി കഴിഞ്ഞദിവസം മജ്ലിസുശ്ശൂറയെ അറിയിച്ചിരുന്നു. കാർഷിക മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പ്രത്യേക മേഖല കണ്ടെത്തണമെന്നും കാർഷിക മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ചില ശൂറാ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
അനാവശ്യമായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വലിച്ചെറിയരുതെന്ന് ഒമാൻ പരിസ്ഥിതി സമിതിയും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും പോകുേമ്പാൾ പ്ലാസ്റ്റിക് സഞ്ചികൾ കൈയിൽ കരുതുക. അത് കേടുവരുന്നത് വരെ വീണ്ടും വീണ്ടും ഉപയോഗിക്കുകയും വേണം. ബാഗുകൾ ആവശ്യമില്ലെങ്കിൽ അത് വാങ്ങാതിരിക്കുകയാണ് ചെയ്യേണ്ടതെന്ന് പരിസ്ഥിതി സമിതി പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു.
പ്ലാസ്റ്റിക് സഞ്ചി നിരോധിക്കുന്നതോടെ അതിന് ബദൽ സംവിധാനവും നടപ്പാക്കേണ്ടിവരും. നിലവിലെ അവസ്ഥയിൽ ഒറ്റയടിക്ക് നിരോധനം നടപ്പാക്കാൻ കഴിയില്ല. വ്യാപാര സ്ഥാപനങ്ങളിലും മറ്റും നൽകുന്ന സഞ്ചികളുടെ എണ്ണം കുറക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടക്കേണ്ടത്. അതോടൊപ്പം പ്ലാസ്റ്റിക് അല്ലാത്തവ മാർക്കറ്റിൽ എത്തിക്കുകയും േവണം. കൂടാതെ തുണി സഞ്ചി, ചണകൊണ്ടുള്ള വലിയ ഷോപ്പിങ് ബാഗുകൾ എന്നിവ ഉപയോഗിക്കുന്നത് ഒരു സംസ്കാരമായി വളർന്നുവരുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
