മരങ്ങൾ നടീൽ; മൂന്ന് നഴ്സറികൾ സ്ഥാപിക്കും
text_fieldsമസ്കത്ത്: കാട്ടുമരങ്ങൾ വളർത്തുന്നതിനും പച്ചപ്പ് വർധിപ്പിക്കുന്നതിെൻറയും ഭാഗമായി പരിസ്ഥിതി അതോറിറ്റി (ഇ.എ) രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ മൂന്ന് നഴ്സറികൾ സ്ഥാപിക്കും. ദഖ്ലിയ ഗവർണറേറ്റിലെ ഹംറ വിലായത്ത്, മുസന്ദത്തെ ഖസബ്, ഇബ്രിയിലെ ദഹാരിഷ് എന്നിവിങ്ങളിലാണ് നഴ്സറികൾ ഒരുക്കുക. ഇതിനായി ടെൻഡർ നൽകിയതായി ഇ.എ. ഉദ്യോഗസ്ഥൻ പറഞ്ഞു.
നഴ്സറികൾ സ്ഥാപിക്കുന്നതിലൂടെ തദ്ദേശീയ മരങ്ങളെ സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളർത്തിയെടുക്കാനും പദ്ധതിയിലൂലെ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

