‘ഒരു കോടി വൃക്ഷങ്ങൾ നടാം’ ദേശീയ പദ്ധതി: മഹ്ദയിൽ 2000 തൈകൾ നട്ടു
text_fieldsബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റിക്ക് കീഴിൽ ഞായറാഴ്ച മഹ്ദ വിലായത്തിൽ നടന്ന തൈനടീൽ
ബുറൈമി: ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റിക്ക് കീഴിൽ ഞായറാഴ്ച മഹ്ദ വിലായത്തിൽ 2000 തദ്ദേശീയ വൃക്ഷത്തൈകൾ നട്ടു. ‘ഒരു കോടി വൃക്ഷങ്ങൾ നടാം’ എന്ന ദേശീയപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തൈനടീൽ പരിപാടിയിൽ പരിസ്ഥിതി അതോറിറ്റിയിലെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് 1000 തൈകൾ നട്ടു. അൽ ബലൗറ നാഷനൽ ട്രേഡിങ് കമ്പനിയുടെ നേതൃത്വത്തിൽ 1000 തൈകൾ കൂടി നട്ടു.
ഗവർണറേറ്റുകളിൽ പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും മരുഭൂവത്കരണത്തെ പ്രതിരോധിക്കാനും പ്രകൃതി ആവാസ വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ‘ഒരു കോടി വൃക്ഷങ്ങൾ നടാം’ പദ്ധതി നടപ്പാക്കുന്നതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

