മാർച്ചിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഒമാനും
text_fieldsമസ്കത്ത്: അടുത്ത വർഷം മാർച്ചിൽ സന്ദർശിക്കേണ്ട യാത്രാപട്ടികയിൽ ഇടംപിടിച്ച് സുൽത്താനേറ്റും. കോണ്ടെ നാസ്റ്റ് ട്രാവലറിന്റെ '2023 മാർച്ചിലെ ഏറ്റവും മികച്ച അവധിക്കാല ലക്ഷ്യസ്ഥാനങ്ങൾ'എന്ന ലേഖനത്തിലാണ് ഒമാനും ഉൾപ്പെട്ടിരിക്കുന്നത്.
ഫിലിപ്പീൻസ്, അയർലൻഡ്, കാനറി ദ്വീപുകൾ, ദക്ഷിണാഫ്രിക്ക, മാലദ്വീപ്, ഫ്രഞ്ച് നഗരമായ ചമോനിക്സ്, മഡ്രിഡ്, തെക്കുകിഴക്കൻ സിസിലി, ഇറ്റലി, ഡൽഹി എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുസന്ദത്തെ മലനിരകൾക്കിടയിലുള്ള ഉൾക്കടൽ, വാദി ഷാബിലെ മരതക വെള്ളച്ചാട്ടങ്ങൾ, സലാലയുടെ മൂടൽമഞ്ഞ് നിറഞ്ഞ പച്ചപ്പ് എന്നിവ ഒമാന്റെ സൗന്ദര്യം കൂട്ടുന്നുണ്ടെന്ന് ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഒമാന്റെ തലസ്ഥാനമായ മസ്കത്തിലെ പച്ചപ്പ്, സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് എന്നിവയെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

