മുസന്നയിലെ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു
text_fieldsമുസന്നയിൽ നിർമാണം പുരോഗമിക്കുന്ന പൈപ്പ് ലൈൻ പദ്ധതി
മുസന്ന: തെക്കൻ ബാത്തിന ഗവർണറേറ്റിലെ മുസന്ന വിലായത്തിലെ മലിനജല ശൃംഖല, സംസ്കരണ പ്ലാന്റ്, ജലസേചന പൈപ്പ്ലൈൻ എന്നിവ പൂർത്തിയാക്കുന്നതിനുള്ള പദ്ധതി 78 ശതമാനം പൂർത്തിയായി.
9.877 ദശലക്ഷം റിയാൽ ചെലവിലാണ് പദ്ധതി ഒരുക്കുന്നത്. മലിനജല സംസ്കരണ ശേഷി വർധിപ്പിക്കുന്നതിനും ഗവർണറേറ്റുകളിലെ ജനസംഖ്യാപരവും നഗരപരവുമായ വളർച്ചക്കൊപ്പം മുന്നേറുന്നതിനുമുള്ള കമ്പനിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതി. വിവിധ ഘട്ടങ്ങളിലായി പദ്ധതി ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് നാമ വാട്ടർ സർവിസസ് അറിയിച്ചു.
പ്രദേശത്തെ ഏകദേശം 2000 റെസിഡൻഷ്യൽ യൂനിറ്റുകളെ ബന്ധിപ്പിച്ച് സമൂഹത്തിന് സേവനം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നാമ വാട്ടർ സർവിസസിലെ റീജനൽ ഗവർണറേറ്റുകളുടെ സീനിയർ പ്രോജക്ട് മാനേജർ എൻജിനീയർ ഹസൻ ബിൻ അബ്ദുല്ല അൽ ഫാർസി പറഞ്ഞു. മുസന്ന വിലായത്തിലെ അൽ ഷുഐബ, അൽ തരീഫ് പ്രദേശങ്ങളെ ഉൾക്കൊള്ളുന്നതാണ് പദ്ധതി.
2023 നവംബറിലാണ് പദ്ധതി തുടങ്ങിയത്. അടുത്ത മേയിൽ പൂർത്തീകരണവും കൈമാറ്റവും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

