പൈ ഇലവൻ: ഒമാൻ എ ഡിവിഷൻ ക്രിക്കറ്റിലേക്കൊരു മല്ലു ടീം
text_fieldsഒമാൻ എ ഡിവിഷൻ ക്രിക്കറ്റിലേക്ക് യോഗ്യത നേടിയ പൈ ഇലവൻ ടീം
ലത്തീഫ് പറകോട്ട്
മസ്കത്ത്: 15 വർഷത്തിലേറെയായി ടെന്നീസ് ബാൾ ക്രിക്കറ്റിലും ഒമാൻ ക്രിക്കറ്റ് ലീഗിലും നിറസാന്നിധ്യമായ പൈ ഇലവൻ ക്രിക്കറ്റ് ടീം എ ഡിവിഷനിലേക്ക് യോഗ്യത നേടി.
കളിക്കാരും കോച്ചും മാനേജരും അടക്കം നൂറു ശതമാനം മലയാളികൾ അടങ്ങിയ പൈ ഇലവൻ കഴിഞ്ഞ സീസണിൽ 30 ഓവർ അടങ്ങിയ ബി ഡിവിഷനിൽ റണ്ണേഴ്സ് അപ്പായാണ് എ ഡിവിഷനിലെത്തിയത്. ഒമാൻ ലീഗിൽ പ്രീമിയർ ഡിവിഷൻ, എ ഡിവിഷൻ ടീമുകൾ മാത്രമാണ് 50 ഓവർ അടങ്ങിയ വൺ ഡേ മാച്ചുകൾ കളിക്കുന്നത്.
മസ്കത്തിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ഇടയിൽ ഏറെ പ്രശസ്തമായ പൈ ഇലവൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക യോഗം കഴിഞ്ഞ ദിവസം റൂവി ഹോട്ടലിൽ മാനേജർ റിയാസ് അമ്പലത്തിന്റെ അധ്യക്ഷതയിൽ ചേർന്നു. ടീമംഗങ്ങളും കഴിഞ്ഞ സീസണിലെ ടീമിന്റെ സ്പോൺസർ പ്രതിനിധികളും സുഹൃത്തുക്കളും ഒത്തു ചേർന്ന യോഗത്തിൽ സഹകരിച്ച എല്ലാവർക്കും ക്യാപ്റ്റൻ അനീർ നന്ദി രേഖപ്പെടുത്തി.
റിയാസ് അമ്പലത്ത് മാനേജരും റജി പുത്തൂർ കോച്ചുമായ ടീമിൽ അനീർ, വിനുകുമാർ, നിതിൻ, നോബിഷ്, നിഷാന്ത്, വിജയ്, ചാൾസ്, സുജിത്, ബിഷൻ, പ്രണവ്, സുബൈർ, ജാഫർ, വിനോദ്, മിറാഷ്, ഹരി, ബെഞ്ചമിൻ, ശേഖരൻ എന്നിവരാണ് കളിക്കുന്നത്. പുതിയ സീസണിൽ സ്പോൺസർഷിപ്പ് ആഗ്രഹിക്കുന്നവർ 91209646, 99141450 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ടീം ഭാരവാഹികൾ അറിയിച്ചു.

