ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റലില്‍ ഫിസിയോ തെറപ്പി സെന്റര്‍
text_fieldsബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റലില്‍ പുതിയ ഫിസിയോ തെറപ്പി റിഹാബിലിറ്റേഷന്‍ സെന്റര്‍ ഇന്ത്യന്‍ അംബാസഡര്‍ ജി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിന്റെ പ്രീമിയം സംരംഭമായ ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റലില്‍ പുതിയ ഫിസിയോ തെറപ്പി റിഹാബിലിറ്റേഷന്‍ സെന്റര്‍ ഇന്ത്യന്‍ അംബാസഡര്‍ ജി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ശസ്ത്രക്രിയയില്‍നിന്ന് വിമുക്തി നേടുന്നവര്‍, സ്ഥിരമായ വേദനയുള്ളവര്, സ്പോര്‍ട്സ് സംബന്ധിയായ പരുക്കുകളില്‍നിന്ന് മോചനം നേടുന്നവര്‍ തുടങ്ങിയ രോഗികള്‍ക്ക് സമഗ്ര പരിചരണം ലക്ഷ്യമിട്ടുള്ള ആധുനിക കേന്ദ്രമാണിത്.
ബദര്‍ അല്‍ സമാ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍മാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുല്‍ ലത്തീഫ് (ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗം), എക്സിക്യൂട്ടിവ് ഡയറക്ടര്‍ മൊയ്തീന് ബിലാല്‍, ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിലെ മുതിര്‍ന്ന മാനേജ്മെന്റ്, പൊതു സ്വകാര്യ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
നൂതന സാങ്കേതികവിദ്യകളും അഞ്ച് ഫിസിയോ തെറപ്പിസ്റ്റുമാരും റിഹാബിലിറ്റേഷന്‍ വിദഗ്ധരും പെയ്ന് മാനേജ്മെന്റ് സ്പെഷലിസ്റ്റുകളും അടങ്ങിയ ടീമും ഈ കേന്ദ്രത്തില്‍ സജ്ജമാണെന്ന് സ്വാഗതപ്രസംഗത്തില്‍ അബ്ദുല്‍ ലത്വീഫ് പറഞ്ഞു. ശാരീരിക ചലനം പുനഃസ്ഥാപിക്കുക, ശസ്ത്രക്രിയക്ക് ശേഷം വേഗത്തിലുള്ള വിമുക്തി, വ്യക്തിഗത ചികിത്സയിലൂടെ ജീവിത ഗുണമേന്മ ഉയര്‍ത്തുക തുടങ്ങിയവയിലാകും ഈ ടീം ശ്രദ്ധ ചെലുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷം നൂതന ചികിത്സകളും ഒമാനില്‍ തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചതെന്ന് ഡോ. പി.എ. മുഹമ്മദ് പറഞ്ഞു. രോഗികളുടെ സമ്പൂര്‍ണ പ്രയോജനത്തിനായി നൂതന സാങ്കേതികവിദ്യയും മെഡിക്കല്‍ വിദഗ്ധരും പരിചയ സമ്പന്നരായ സംഘവും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിന്റെ നീണ്ട പ്രയാണത്തെയും സ്വകാര്യ ആരോഗ്യപരിചരണത്തില്‍ നിലവാരവും ഗുണമേന്മയും മെച്ചപ്പെടുത്താനുള്ള നിതാന്ത അഭിലാഷത്തെയും അംബാസഡര്‍ അഭിനന്ദിച്ചു. റോയല്‍ ഹോസ്പിറ്റലിലെ പശ്ചാത്തല സൗകര്യം, ക്ലിനിക്കല്‍ വൈദഗ്ധ്യം, സാങ്കേതികവിദ്യ അടക്കമുള്ളവയെ അദ്ദേഹം അഭിനന്ദിച്ചു.
ഫിസിയോതെറപ്പി റിഹാബിലിറ്റേഷന്‍ സെന്ററിനെ സംബന്ധിച്ച പൊതു വിവരണം സ്പെഷലിസ്റ്റ് ഓര്‍ത്തോപീഡിക് സര്ജന് ഡോ. രാജഗോപാല്‍ ടി നാഗനാഥന്‍ നല്കി. റിപിറ്റിറ്റീവ് പെരിഫെറല്‍ മാഗ്നെറ്റിക് നെര്‍വ് സ്റ്റിമുലേഷന്‍ (ആര്.പി.എംഴഎസ്), എക്സ്ട്രാകോര്‍പോറിയല്‍ ഷോക്ക് വേവ് തെറപ്പി (ഇ.എസ്.ഡബ്ല്യു.ടി), ലോ ലെവല്‍ ലേസര്‍ തെറപ്പി (എല്‍.എല്‍.എല്‍.ടി) തുടങ്ങിയ മൊഡാലിറ്റികളെ സംബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റുകളായ ജെസികലയും ഷൈന്‍ തോമസും വിവരിച്ചു.
ഉന്നത നിലവാരത്തിലുള്ള മെഡിക്കല്‍ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ പുതിയ സൗകര്യങ്ങളും സേവനങ്ങളും വൈദഗ്ധ്യവും ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് കൂട്ടിച്ചേര്‍ക്കുകയാണെന്ന് മൊയ്തീന് അലി നന്ദിപ്രകാശനത്തില്‍ പറഞ്ഞു. മികച്ച രോഗവിമുക്തി സേവനങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ യത്നത്തില്‍ സുപ്രധാന ചുവടുവെപ്പാണ് ഈ കേന്ദ്രമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫിറാസത് ഹസന് പറഞ്ഞു.
ഷോക്ക് വേവ് തെറപ്പി, അള്‍ട്രാ സൗണ്ട്, റിപിറ്റിറ്റീവ് പെരിഫെറല്‍ മാഗ്നെറ്റിക് നെര്‍വ് സ്റ്റിമുലേഷന്‍ (ആര്.പി.എം.എസ്), എക്സ്ട്രാകോര്‍പോറിയല്‍ ഷോക്ക് വേവ് തെറപ്പി (ഇ.എസ്.ഡബ്ല്യു.ടി), ലോ ലെവല്‍ ലേസര്‍ തെറപ്പി (എല്‍.എല്‍.എല്‍.ടി) പോലുള്ള മൊഡാലിറ്റികളും നൂതന ട്രെയിനിങ് ടെക്നിക്കുകളും ഉള്‍പ്പെടുത്തിയും ഒപ്പം ക്ലിനിക്കല്‍ മികവ് സംയോജിപ്പിച്ചും റിഹാബിലിറ്റേഷന്‍ പരിചരണത്തില്‍ മികവിന്റെ കേന്ദ്രമാകാനാണ് ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റല്‍ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

