ഫോട്ടോഗ്രഫി മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsഫോട്ടോഗ്രഫി മത്സരത്തിൽ വിജയിയായ ജാവിദ് ഇഹ്സാൻ നടൻ കുഞ്ചാക്കോ ബോബനിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു
മസ്കത്ത്: ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’ മൂന്നാം പതിപ്പിന്റെ ഭാഗമായി വായനക്കാർക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മസ്കത്ത് ആംഫി തിയറ്ററിൽ നടന്ന ഹാർമോണിയസ് കേരളയുടെ പ്രൗഢഗംഭീരമായ ചടങ്ങിൽ മലപ്പുറം അരീക്കോട് സ്വദേശി ജാവിദ് ഇഹ്സാൻ, കൊച്ചി ഇടപ്പള്ളി സ്വദേശി ഡോ. സുധീർ സുകുമാർ എന്നിവർ നടൻ കുഞ്ചാക്കോ ബോബനിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിയായ ഡോ. സുധീർ സുകുമാർ എന്നിവർ നടൻ കുഞ്ചാക്കോ ബോബനിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു
വിജയികൾക്ക് 100, 50 റിയാൽ വിലമതിക്കുന്ന സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ഗിഫ്റ്റ് കൂപ്പണുകളാണ് നൽകിയത്. ചടങ്ങിൽ സീപേൾസ് ജനറൽ മാനേജർ റിയാസ് പി. ലത്തീഫ്, ഫ്രൈഡേ ഷൂട്ട് ഔട്ട് മസ്കത്ത് സ്ഥാപകൻ ലിബിൻ പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.മസ്കത്തിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫ്രൈഡേ ഷൂട്ട് ഔട്ട് മസ്കത്തുമായി (എഫ്.എസ്.ഒ) സഹകരിച്ചായിരുന്നു മത്സരം. ദേശത്തിനും മതത്തിനും അതീതമായ ഐക്യം, മാനവികതയുടെ ഐക്യം, പ്രകൃതിയുടെ ഐക്യം എന്നിങ്ങനെ മൂന്നു വിഷയത്തിലായിരുന്നു മത്സരങ്ങൾ.

