പഴയകാല ഒമാന്റെ ദൃശ്യങ്ങളുമായി നാഷനൽ മ്യൂസിയത്തിൽ ഫോട്ടോപ്രദർശനം
text_fieldsനാഷനൽ മ്യൂസിയത്തിൽ ഫോട്ടോ പ്രദർശനം ആരംഭിച്ചപ്പോൾ
മസ്കത്ത്: ഒമാനിലെ പഴയകാല രേഖകളായി പ്രഫ. യൂജിൻ ഹാർപ്പർ ജോൺസൻ പകർത്തിയ ചത്രങ്ങളുമായി ഫോട്ടോഗ്രാഫി പ്രദർശനം നാഷനൽ മ്യൂസിയത്തിൽ തുടരുന്നു. ‘റിഫ്ലക്ഷൻസ് ഫ്രം ദി നോട്ട് സോ ഡിസ്റ്റന്റ് പാസ്റ്റ് ഇൻ ഒമാൻ’ എന്ന തലക്കെട്ടിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിരവധി അതിഥികളും ഉന്നത ഉദ്യോഗസ്ഥരും സാംസ്കാരിക-കലാരംഗങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. അൺസ്പോക്കൺ ഡയലോഗ് ഓർഗനൈസേഷൻ ഡയറക്ടറാണ് ഫോട്ടോഗ്രാഫറായ പ്രഫ. യൂജിൻ ഹാർപ്പർ ജോൺസൺ.
1970നുമുമ്പുള്ള ഒമാനിലെ ജീവിതത്തിന്റെ ദൃശ്യങ്ങളാണ് പ്രദർശനത്തിലുള്ളത്. ലാളിത്യം നിറഞ്ഞ ആ കാലഘട്ടത്തിന്റെ ആത്മാവിനെ തന്റെ കാമറയിലൂടെ പകർത്തിയിരിക്കുകയാണ് പ്രഫ. യൂജിൻ ഹാർപ്പർ ജോൺസൺ. ‘ഒമാന്റെ മുതിർന്ന തലമുറയുടെ ഓർമകൾ സംരക്ഷിക്കമെന്ന ആഗ്രഹത്തിൽ നിന്നാണ് ഈ പ്രദർശനമൊരുക്കിയതെന്നും ഓരോ ചിത്രത്തിനും അനുബന്ധമായി ചരിത്രവിവരണം ചേർത്തിട്ടുണ്ടെന്നും ഇതിലൂടെ ആളുകളുടെ രൂപം മാത്രമല്ല, അവർ അനുഭവിച്ച ജീവിതവും വെളിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ഹിലാൽ അൽ ബുസൈദിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഫോട്ടോ പ്രദർശനം നവംബർ ആറുവരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

