പെട്രോൾ സ്റ്റേഷനുകളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിരീക്ഷണം ഏർപ്പെടുത്തും
text_fieldsമസ്കത്ത്: രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്താൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇന്ധനവിലയിൽ പ്രതിമാസമുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.
പെട്രോൾ സ്റ്റേഷനുകളിലെ വില നിരീക്ഷിക്കുന്നതിനായി ഇരുനൂറിലധികം സംഘങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളതെന്ന് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഉമർ ഫൈസൽ അൽ ജഹ്ദമി പറഞ്ഞു.
വില വർധനവിെൻറ തലേദിവസം എത്തിയ ഉപഭോക്താവിന് ഇന്ധനം നിഷേധിച്ച സംഭവത്തിൽ രണ്ടു വിദേശ തൊഴിലാളികൾ കുറ്റക്കാരാണെന്ന് നിസ്വയിലെ കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇവർക്ക് പിഴ ശിക്ഷയും ചുമത്തി. ഇതിെൻറ പശ്ചാത്തലത്തിലാണ് വില നിരീക്ഷണത്തിന് പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്താനുള്ള അതോറിറ്റിയുടെ തീരുമാനം.
പെട്രോൾ സ്റ്റേഷനുകൾ വിലയിൽ മാറ്റം വരുത്തുന്നുണ്ടോയെന്നത് കണ്ടെത്തുകയാണ് സംഘത്തിെൻറ ദൗത്യം.
ഇതോടൊപ്പം, നിയമലംഘനങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ കാൾ സെൻറർ നമ്പറായ 80079009 ൽ വിളിച്ചും പരാതി അറിയിക്കാമെന്ന് അൽ ജഹ്ദമി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
