പ്രവാസികൾക്ക് ഇൻഷുറൻസ്; നിവേദനം നൽകി
text_fieldsമസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ അഡ്വ. ഹാരിസ് ബീരാൻ എം.പിക്ക് നിവേദനം നൽകുന്നു
മസ്കത്ത്: അപകടങ്ങൾ, മാരകമായ രോഗങ്ങൾ മൂലം വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും ചികിത്സ തേടുന്ന പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമേകാൻ പ്രവാസികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പ്രത്യേക ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ പാർലമെന്റിൽ വിഷയമവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് മസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി രാജ്യ സഭാ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാൻ എം.പിക്ക് നിവേദനം നൽകി.
നിലവിൽ ഭാരിച്ച ചികിത്സ ചെലവുകൾ താങ്ങാനാവാത്ത സാധാരണക്കാരായ പ്രവാസികൾക്ക് കെ.എം.സി.സിയെ പോലെയുള്ള സംഘടനകളാണ് തുണയായി എത്താറുള്ളതെന്നും നിലവിലെ പുതിയ സാഹചര്യത്തിൽ വിഷയം ഗൗരവമായി പരിഗണിക്കണമെന്നും നിവേദനത്തിൽ സൂചിപ്പിച്ചു.
റൂവി കെ.എം.സി.സി സംഘടിപ്പിച്ച പൗര സ്വീകരണത്തിൽ പങ്കെടുക്കാൻ മസ്കത്തിൽ എത്തിയ ഹാരിസ് ബീരാൻ എം.പിക്ക് മസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് പി.എ.വി അബൂബക്കർ, ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി, ട്രഷറർ എൻ.എ.എം ഫാറൂഖ്, ഭാരവാഹികളായ ജാഫർ ചിറ്റാരിപ്പറമ്പ്, അഷ്റഫ് കായക്കൂൽ, ബഷീർ കണ്ണപുരം, അബ്ദുല്ലകുട്ടി തടിക്കടവ്, നസൂർ ചപ്പാരപ്പടവ്, സാദിക് കണ്ണൂർ, ഇസ്മായിൽ പുന്നോൽ, മുഹമ്മദ് കാക്കൂൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

