വേനൽക്കാലത്തെ മധ്യാഹ്ന ജോലിക്ക് അനുമതി തേടാം
text_fieldsമസ്കത്ത്: വേനൽക്കാല മാസങ്ങളായ ജൂൺ, ജൂലൈ, ആഗസ്റ്റ് കാലയളവിൽ മധ്യാഹ്ന സമയത്ത് നിർബന്ധിത സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ജോലി അനുമതിക്കായി അപേക്ഷ സമർപ്പിക്കാം. ഒമാനിലെ ബിസിനസ് ഉടമകൾക്ക് ഏപ്രിൽ അഞ്ചു മുതൽ തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ എംപ്ലോയേഴ്സ് ഇ- സർവിസസ് പോർട്ടൽ വഴി മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ എന്നും മേയ് 31 നകം അപേക്ഷകൾ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ അനിവാര്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും ഈ അനുമതികൾ അത്യാവശ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കടുത്ത വേനൽച്ചൂടിൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി നിർദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിയമപരമായ നിബന്ധനകളും പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ നിയന്ത്രിത മധ്യാഹ്ന സമയത്തും പ്രവർത്തനം തുടരാൻ അനുമതി ലഭിക്കൂ. അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി കൃത്യമായി പാലിക്കണമെന്നും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി എല്ലാ നിബന്ധനകളും പാലിക്കണമെന്നും തൊഴിലുമടമകളോട് മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

