വന്യജീവികളെ ഇൻറർനെറ്റിലൂടെ വിൽപന നടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ
text_fieldsപിടിച്ചെടുത്ത പക്ഷികളിലൊന്ന്
മസ്കത്ത്: വന്യജീവികളെയും പക്ഷികളെയും പെർമിറ്റില്ലാതെ ഇൻറർനെറ്റിലൂടെ വിൽപന നടത്താൻ ശ്രമിച്ചവരും അനുമതിയില്ലാതെ വിറക് വിൽപന നടത്തിയവരും അറസ്റ്റിലായതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ദാഹിറ ഗവർണറേറ്റിൽ നിന്നാണ് നിയമലംഘകർ പിടിയിലായത്.
അതോറിറ്റിയുടെ ജുഡീഷ്യൽ കൺട്രോൾ ഉദ്യോഗസ്ഥർ റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെയാണ് അറസ്റ്റ് നടത്തിയത്.വന്യജീവികളെ അനധികൃതമായി കൈവശം വെക്കുന്നതും വിൽപന നടത്താൻ ശ്രമിക്കുന്നതും നിയമ വിരുദ്ധവും നാച്വറൽ റിസർവ്സ് ആൻഡ് വൈൽഡ്ലൈഫ് ആക്ടിെൻറ ലംഘനവുമാണെന്ന് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.