Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ മാ​ന​ദ​ണ്ഡം​ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ചു​മ​ത്തും –സി.​എ.​എ

text_fields
bookmark_border
കോ​വി​ഡ്​ മാ​ന​ദ​ണ്ഡം​ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ചു​മ​ത്തും –സി.​എ.​എ
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ് സു​ര​ക്ഷ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കെ​തി​രെ പി​ഴ​ചു​മ​ത്തു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ (സി.​എ.​എ) അ​റി​യി​ച്ചു. ഒ​മാ​ൻ-​യു.​എ.​ഇ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ​ർ​ക്കു​ല​റി​ലാ​ണ്​ ഇ​ക്കാ​ര്യം ​പ​റ​യു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന പൗ​ര​ന്മാ​ർ ഇ-​മു​ശ്​​രി​ഫി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം, വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും 14 ദി​വ​സ​ത്തി​നു​ള്ളി​ലെ പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക​യും വേ​ണം.

എ​ന്നാ​ൽ, വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​രാ​ണെ​ങ്കി​ൽ ഇ-​മു​ശ്​​രി​ഫി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നോ​ടാ​പ്പം കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. ഒ​മാ​നി​ല്‍ എ​ത്തു​മ്പോ​ള്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം. തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ യാ​​ത്ര​ക്കാ​ർ പാ​ലി​ക്കു​ന്ന​ത്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം.

അ​ല്ലാ​ത്ത​പ​ക്ഷം വി​മാ​ന​ക്ക​മ്പ​നി​ക​ളി​ല്‍നി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്നും സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Penalty
News Summary - Penalty for non-compliance with Covid standards : C.A.A
Next Story