സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ
text_fieldsസുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചതിന് ശിക്ഷ ലഭിച്ചവർ
മസ്കത്ത്: സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ. ഏഴുപേർക്കാണ് ശിക്ഷ വിധിച്ചത്. ഇവരുടെ പേരും ചിത്രങ്ങളും പബ്ലിക് പ്രോസിക്യുഷൻ പുറത്തുവിട്ടു. ശിക്ഷ ലഭിച്ചതിൽ രണ്ട് പേർ ഇന്ത്യക്കാരാണ്.
നാലുപേർ ബംഗ്ലാദേശികളും ഒരാൾ പാകിസ്താനിയുമാണ്. രാത്രി സഞ്ചാരവിലക്ക് ലംഘിച്ചതിനാണ് ഇവർ അറസ്റ്റിലായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ദോഫാർ, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ പ്രൈമറി കോടതികൾ ഇവർക്ക് ഒരു മാസം തടവും ആയിരം റിയാൽ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിൽ പറയുന്നു. ഇത് രണ്ടാം തവണയാണ് പബ്ലിക് പ്രോസിക്യൂഷൻ സുപ്രീം കമ്മിറ്റി ഉത്തരവുകൾ ലംഘിച്ചതിന് അറസ്റ്റിലായവരുടെ പേരുകളും ചിത്രങ്ങളും പുറത്തുവിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

