പി.സി.ഡബ്ല്യു.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപൊന്നാനി വേള്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന് (പി.സി.ഡബ്ല്യു.എഫ്) ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ്
മസ്കത്ത്: പൊന്നാനി വേള്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന് (പി.സി.ഡബ്ല്യു.എഫ്) ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും ബൗശര്‍ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ ബദര്‍ സമ ഹോസ്പിറ്റലില്‍ നടന്ന രക്തദാന ക്യാമ്പില്‍ 75ഓളം പേര് പങ്കെടുത്തു. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് എം. സാദിഖ് അധ്യക്ഷത വഹിച്ചു.
ബദര്‍ അല്‍ സമ റൂവി മാനേജര്‍ ജയറാം, പി.സി. ഡബ്ല്യു.എഫ് ഉപദേശ സമിതി ചെയര്മാന് പി.വി. ജലീല്‍, കെ. നജീബ് എന്നിവർ സംസാരിച്ചു. പി.വി. സുബൈര്‍, ഒമേഗ ഗഫൂര്‍ ശിംജിത്, ശിഫാലി, റംഷാദ്, സല്‍മ നസീര്‍, സമീര്‍ സിദ്ദീഖ്, സുബൈര്‍, മുനവ്വിര്‍, റമീസ്, ലിസി ഗഫൂര്‍, സുഹറ ബാവ, സീന സാദിഖ്, രതീഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. സഫീര്‍ സ്വാഗതവും സല്‍മ നജീബ് നന്ദിയും പറഞ്ഞു.

