Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​കത്ത്​...

മസ്​കത്ത്​ വിമാനത്താവളത്തിൽ പി.സി.ആർ സർട്ടിഫിക്കറ്റുകൾ വീണ്ടും നൽകാൻ തുടങ്ങി

text_fields
bookmark_border
മസ്​കത്ത്​ വിമാനത്താവളത്തിൽ പി.സി.ആർ സർട്ടിഫിക്കറ്റുകൾ വീണ്ടും നൽകാൻ തുടങ്ങി
cancel

മസ്​കത്ത്​: പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകളുടെ പ്രിൻറഡ്​ കോപ്പി മസ്​കത്ത്​ വിമാനത്താവളത്തിൽ നൽകുന്നത് പുനരാരംഭിച്ചു. സാ​േങ്കതിക തകരാറിനെ തുടർന്നാണ്​ ഇൗ സേവനം കുറച്ചു​ ദിവസങ്ങളായി നിർത്തിവെച്ചിരുന്നതെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. ഡ്രൈവ്​ ത്രൂ കോവിഡ്​ ബൂത്തിൽനിന്നാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുക. പി5 പാർക്കിങ്​ മേഖലയിലെ ഡ്രൈവ്​ ഇൻ ബൂത്തിൽ നിന്നാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുക.

നേരത്തേയുണ്ടായിരുന്ന രീതിയെ കുറിച്ച അഭിപ്രായങ്ങളുടെ അടിസ്​ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്​ പുതിയ രീതി വികസിപ്പിച്ചെടുക്കാൻ സാ​േങ്കതിക വിഭാഗം ദിവസങ്ങളായി ശ്രമിച്ചുവരുകയായിരുന്നെന്ന്​ വിമാനത്താവള കമ്പനി അറിയിച്ചു. വിമാനത്താവളത്തിൽ വിദേശങ്ങളിൽനിന്ന്​ വന്നിറങ്ങുന്ന യാത്രക്കാർ കോവിഡ്​ പരിശോധനക്ക്​ 19 റിയാലും ക്വാറ​ൻറീൻ ബാൻഡിന്​ ആറു റിയാലുമടക്കം 25 റിയാലാണ്​ നൽകേണ്ടത്​. ഡ്രൈവ്​ ത്രൂ പരിശോധന കേന്ദ്രത്തിൽ സ്വദേശികളും വിദേശികളുമടക്കം പൊതുജനങ്ങൾക്ക്​ ഒാൺലൈനിൽ ബുക്ക്​ ചെയ്​തശേഷം പരിശോധനക്ക്​ വിധേയരാകാം. 19 റിയാലാണ്​ പരിശോധന നിരക്ക്​. ഒാൺലൈനിലാണ്​ പരിശോധനഫലം ലഭിക്കുക. കമ്പനികളിലും മറ്റും നൽകേണ്ടവർക്കും വിദേശത്ത്​ പോകുന്നവർക്കും പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്​ ഉപകാരപ്പെടും. ഇതിന്​ അഞ്ചു​ റിയാലാണ്​ അധികമായി നൽകേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat airportPCR certificate
Next Story