പി.സി.എഫ് സലാലയില്‍ കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsപി.സി.എഫ് കുടുംബ സംഗമത്തില്‍ മുഖ്യാതിഥിക്ക് ഉപഹാരം നല്കുന്നു
സലാല: പീപ്ള്‍ കള്‍ചറല്‍ ഫോറം സലാലയില്‍ പ്രവര്‍ത്തക കുടുംബസംഗമം സംഘടിപ്പിച്ചു. ടോപാസ് റസ്റ്റാറന്റില്‍ നടന്ന സംഗമം പ്രസിഡന്റ് റസാഖ് ചാലിശ്ശേരിയുടെ അധ്യക്ഷതയിൽ ഉസ്മാന് വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര മുഖ്യാതിഥിയായി. വാപ്പു വല്ലപ്പുഴ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇബ്രാഹിം വേളം സ്വാഗതവും യൂസുഫ് ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു. അഹമ്മദ് കബീര്‍, ഫൈസല്‍ പയ്യോളി, റൗഫ് എന്നിവര്‍ നേതൃത്വം നല്കി. ഡിസംബര്‍ ഒമ്പത്, പത്ത്, 11 തീയതികളില്‍ കോട്ടക്കലില്‍ നടക്കുന്ന പി.ഡി.പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കുടുംബ സംഗമം ഒരുക്കിയത്.

