പി.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
text_fieldsഉസ്മാൻ വാടാനപ്പള്ളി (പ്രസി), അമാൻ വട്ടക്കരിക്കകം (സെക്ര), മൻസൂർ പൂക്കോട്ടൂർ (ട്രഷ)
മൻസൂർ പൂക്കോട്ടൂർ (ട്രഷ)
മസ്കത്ത്: പി.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഒമാനിലെ വിവിധ മേഖലകളിലെ നാഷനൽ കൗൺസിലിൽനിന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികളെ ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി പ്രഖ്യാപിച്ചു. പ്രസിഡന്റ്: ഉസ്മാൻ വാടാനപ്പള്ളി. സെക്രട്ടറി: അമാൻ വട്ടക്കരിക്കകം. ട്രഷറർ: മൻസൂർ പൂക്കോട്ടൂർ. മറ്റു ഭാരവാഹികൾ: അഹമ്മദ് കബീർ, മൊയ്തീൻ ഷാ, അലാവുദ്ദീൻ, താജുദ്ദീൻ (വൈ. പ്രസി), വാപ്പു വല്ലപ്പുഴ (മീഡിയ ഇൻചാർജ്), ഷാജി മൈനാഗപ്പള്ളി, സയ്യിദ് അലി, റൈസൽ (ജോ. സെക്ര), ഫൈസൽ പയ്യോളി, ബഷീർ പാലച്ചിറ, റൂഷിദ് അമീർ (ഗ്ലോബൽ കമ്മിറ്റി).
കഴിഞ്ഞകാല കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രവാസികളുടെ ഉന്നമനത്തിനുവേണ്ടി പുതിയ പദ്ധതികൾക്ക് രൂപംനൽകി പ്രവർത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ ഭാരവാഹികൾ അറിയിച്ചു. അമാൻ വട്ടക്കരിക്കകത്തിന്റ അധ്യക്ഷതയിൽ ചേർന്ന യോഗം പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പ് ഉദ്ഘാടനം ചെയ്തു. റസാക്ക് ചാലിശ്ശേരി സ്വാഗതവും ബഷീർ പാലച്ചിറ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.