പി.സി.എഫ് മലപ്പുറം ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsമൊയ്തീന് ഷാ പൊന്നാനി (പ്രസി, യു.കെ. സിദ്ദീഖ് ചമ്രവട്ടം (സെക്ര), ശിഹാബ് കെ.
പറപ്പൂര്
മസ്കത്ത്: പി.സി.എഫ് ജി.സി.സി മലപ്പുറം ജില്ല കമ്മിറ്റി വാര്‍ഷിക കൗണ്‍സില്‍ തെരഞ്ഞെടുത്ത ഭാരവാഹികളെ പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി പ്രഖ്യാപിച്ചു. മൊയ്തീന് ഷാ പൊന്നാനി (പ്രസി), മന്‍സൂര്‍ പൂക്കോട്ടൂര്‍, ഇബ്രാഹിം ആതവനാട്, സലാം നീരോല്‍പാലം, റസാഖ് തിരൂരങ്ങാടി (വൈ. പ്രസി), യു.കെ. സിദ്ദീഖ് ചമ്രവട്ടം (സെക്ര), റസാഖ് മാമ്പുഴ, മുഹമ്മദലി ബാവ കോട്ടക്കല്‍, ജിനാസ് കിഴിശ്ശേരി, ഇബ്രാഹിം എടപ്പറ്റ (ജോ. സെക്ര), ശിഹാബ് കെ. പറപ്പൂര് (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികള്‍. പ്രത്യേക ക്ഷണിതാക്കളായി ഷരീഫ് മാഞ്ചേരി, സാഹിര്‍ മൊറയൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് തീരുമാനം അശാസ്ത്രീയവും വിവേചനവും നീതി രഹിതവുമായതിനാല് തീരുമാനം പുനഃപരിശോധനക്ക് വിധേയമാക്കി പിന്‍വലിക്കണമെന്ന് ജില്ല കൗണ്‍സില്‍ ആവശ്യപ്പെട്ടു. പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി ഉദ്ഘാടനം ചെയ്തു. പി.സി.എഫ് മലപ്പുറം ജില്ല പ്രസിഡന്റ് മൊയ്തീന് ഷാ പൊന്നാനി അധ്യക്ഷത വഹിച്ചു. യു.കെ. സിദ്ദീഖ് ചമ്രവട്ടം, പി.സി.എഫ് ജില്ല സെക്രട്ടറി, സലീം ബാബു, പി.ഡി.പി മലപ്പുറം ജില്ല സെക്രട്ടറി സാഹിര്‍ മൊറയൂര്‍, ഷരീഫ് മാഞ്ചേരി, സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, ശിഹാബ് കെ. പറപ്പൂര്, അബ്ദുല്‍ റസാഖ് മാമ്പുഴ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

