പി.സി.എഫ് ഒമാൻ അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsപി.സി.എഫ് ഒമാൻ രണ്ടാംഘട്ട അംഗത്വ കാമ്പയിൻ തുടങ്ങിയപ്പോൾ
മസ്കത്ത്: പീപ്ൾസ് കൾച്ചറൽ ഫോറം ഒമാൻ നാഷനൽ കമ്മിറ്റിയുടെ രണ്ടാംഘട്ട അംഗത്വ കാമ്പയിന് തുടക്കമായി. കാമ്പയിന് തുടക്കം കുറിച്ചു നടന്ന പരിപാടിയിൽ പ്രസിഡന്റ് അൻസാർ മാമൂട്, സെക്രട്ടറി ബഷീർ പാലച്ചിറ, ട്രഷറർ അലാവുദീൻ ആലപ്പുഴ, നേതാക്കളായ അൻസിൽ കവലയൂർ, നൗഷാദ് കുന്നപ്പള്ളി, താജുദ്ദീൻ പള്ളിമുക്ക്, നഫീൽ ബാലരാമപുരം, അമാൻ വട്ടക്കരിക്കകം എന്നിവർ സംസാരിച്ചു.
12വർഷമായി ഒമാനിൽ പ്രവർത്തിച്ചു വരുന്ന സംഘടന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസികൾക്ക് സഹായകരമാകുന്ന പ്രവർത്തനം നടത്തുന്നുണ്ട്. സംഘടനയുടെ റൂവി, റുസൈൽ, സീബ് മേഖല കമ്മിറ്റികളുടെ കൺവെൻഷൻ ജൂൺ,ജൂലൈ മാസങ്ങളിൽ നടത്താൻ തീരുമാനിച്ചു. സലാല മേഖല കമ്മിറ്റി നിലവിൽ പ്രവർത്തനം നടത്തി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

