അതിസമ്പന്നരും രാഷ്ട്രീയക്കാരുമായുള്ള കൂട്ടുകച്ചവടം അപകടകരം -പി.സി ജോർജ്
text_fieldsമസ്കത്ത്: അതിസമ്പന്നരും രാഷ്ട്രീയക്കാരുമായുള്ള കൂട്ടുകച്ചവടമാണ് ഇന്ന് കേരളരാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് പൂഞ്ഞാർ എം.എൽ.എയും കേരള ജനപക്ഷം ചെയർമാനുമായ പി.സി ജോർജ് എം.എൽ.എ. മക്കൾക്ക് ബിസിനസ് കെട്ടിപ്പടുക്കാൻ കേരളത്തെ വിറ്റുതുലക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ ജാഗരൂകരായിരിക്കണമെന്നും കോട്ടയം നേറ്റീവ് ബാൾ അസോസിയേഷെൻറ ആഭിമുഖ്യത്തിലുള്ള അക്ഷരനഗരി സംഗമത്തിൽ പെങ്കടുക്കാൻ മസ്കത്തിലെത്തിയ പി.സി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയക്കാരുടെ മക്കൾ ബിസിനസ് ചെയ്യുന്നതോ രാഷ്ട്രീയത്തിലേക്ക് വരുന്നതോ തെറ്റാണെന്നുപറയാൻ കഴിയില്ല. എന്നാൽ, കേരളത്തിെൻറ സ്വത്ത് തട്ടിയെടുക്കാൻ അവസരം കൊടുക്കുന്നതിന് പ്രത്യുപകാരമായി ബിസിനസ് സാമ്രാജ്യങ്ങളിലെ പങ്കാളിത്തം രാഷ്ട്രീയക്കാരുടെ മക്കൾ മേടിക്കുന്നത് അനുവദിക്കാൻ കഴിയില്ല. അതിസമ്പന്നർക്ക് രാജ്യത്തിെൻറ സ്വത്ത് ദാനം നൽകിയാകരുത് നേതാക്കൾ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. അതോടൊപ്പം, പല കച്ചവടവുമായി നടക്കുന്ന മക്കളെ ഒരു സുപ്രഭാതത്തിൽ സ്ഥാനാർഥിയാക്കി എം.എൽ.എയും എം.പിയുമാക്കുന്ന ശീലവും രാഷ്ട്രീയക്കാർ ഉപേക്ഷിക്കണം. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.എം മറുപടി പറയണമെന്നും പി.സി ജോർജ് പറഞ്ഞു.
പിണറായിയുടെ കൂടി അറിവോടെയാണ് എല്ലാം നടക്കുന്നത്. രാജിവെക്കുന്നെങ്കിൽ എല്ലാവരും രാജിവെക്കണം. സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമായാണ് ഇത് പുറത്തുവന്നത്. ജനങ്ങൾക്ക് സത്യമറിയാൻ വഴിവെക്കുന്നുവെന്നതിനാൽ ഇത്തരം വിഭാഗീയതകൾ സ്വാഗതാർഹമാണ്. മക്കളെ പണസമ്പാദനത്തിന് അയക്കുന്നത് അത്ര ഗുണകരമാണോ എന്നത് നേതാക്കൻമാർ ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും പി.സി. ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് പിരിച്ചുവിടണമെന്ന നിലപാടിൽ മാറ്റമൊന്നുമില്ലെന്നും പി.സി. ജോർജ് പറഞ്ഞു. ജോസഫും മാണിയുമാണ് കേരള കോൺഗ്രസിെൻറ പേരിൽ സുഖമായി ജീവിച്ചവർ. കേരള കോൺഗ്രസിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് ഇവരുടെ നിലപാടുകൾ. ഇരുവരും മന്ത്രിമാരായിട്ട് കർഷകർക്ക് ഒരു ഗുണവും ലഭിച്ചിട്ടില്ല.
ബുദ്ധിയും മസ്തിഷ്കവും പണയംവെച്ചവരുടെ കൂട്ടായ്മയാണ് കേരള കോൺഗ്രസെന്നും പി.സി പരിഹസിച്ചു. ബാർകോഴ കേസിൽ മാണിയും ഇടതുപക്ഷവും ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണ്. അഴിമതിക്കാരനെ കൂടെക്കൂട്ടാനുള്ള നീക്കം സി.പി.എമ്മിെൻറ അപചയത്തെയാണ് കാണിക്കുന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾെക്കതിരെ ബദൽ മുന്നണി വളർന്നുവരണമെന്നാണ് തെൻറ ആഗ്രഹമെന്നും പി.സി. ജോർജ് പറഞ്ഞു. കേരള ജനപക്ഷത്തിെൻറ വിപുലീകരണം സംബന്ധിച്ച് ചെറുപാർട്ടികളുമായി ചർച്ച നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസോസിയേഷൻ പ്രസിഡൻറ് സാജൻ.സി.വർഗീസ്, സെക്രട്ടറി ഡിറ്റി തോമസ്, ട്രഷറർ കുര്യൻ എബ്രഹാം, ജനറൽ കൺവീനർ വർഗീസ് കുര്യൻ, വൈസ് പ്രസിഡൻറ് റെജി.കെ.േജായ്, അസി.ട്രഷറർ മനോജ് െഎപ്, പ്രോഗ്രാം കൺവീനർ സജി ഒൗസേഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
