Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപയ്യന്നൂർ സൗഹൃദ വേദി...

പയ്യന്നൂർ സൗഹൃദ വേദി മസ്കത്ത് ഓണാഘോഷം

text_fields
bookmark_border
news
cancel

മസ്കത്ത്: പയ്യന്നൂർ സൗഹൃദ വേദി മസ്കത്തിന്റെ ഓണാഘോഷ പരിപാടികൾ വാദികബീർ ഗോൾഡൻ ഓയാസിസ് ഹോട്ടലിൽ നടന്നു. രാവിലെയോടെ ആരംഭിച്ച ആഘോഷപരിപാടികൾ വൈകിട്ടുവരെ നീണ്ടുനിന്നു. ജനറൽ സെക്രട്ടറി ഷൈജു കരുണ സ്വാഗതവും പ്രസിഡന്റ് മനോജ് പാനക്കാരൻ ഓണ സന്ദേശവും നൽകി.

വനിതാ വിഭാഗം കോഓർഡിനേറ്റർ പ്രിയ ജയശേഖറിൻ്റെ നേതൃത്വത്തിൽ രേഖ സുരേഷും സിജ ബാലകൃഷ്ണനും ടീമും തയാറാക്കിയ പൂക്കളം ആകർഷകമായി. കൾച്ചറൽ കൺവീനർ രാജാവ് മാടായിയുടെ നേതൃത്വത്തിൽ കുട്ടികളുടെ താലപ്പൊലി, വാദ്യമേള അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളത്ത്, വിവിധ കലാപരിപാടികൾ, ഓണക്കളികൾ എന്നിവയും അരങ്ങേറി.

വനിതകളുടെയും പുരുഷന്മാരുടെയും ആവേശകരമായ വടംവലി മത്സരം ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ട്രഷറർ രഘുനാഥ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatonam celebrationPayyanur souhruda vedi
News Summary - Payyanur Souhrida Vedi Muscat Celebrates Onam
Next Story