Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​യ്യ​ന്നൂ​ർ സൗഹൃദ...

പ​യ്യ​ന്നൂ​ർ സൗഹൃദ േവദി ഫെ​സ്റ്റ്’ 26ന്

text_fields
bookmark_border
Payyannoor saouhrtha vedi Fest on 26th
cancel
camera_alt

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി മ​സ്ക​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി മ​സ്ക​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ഇ​വ​ന്‍റ് ‘പ​യ്യ​ന്നൂ​ർ ഫെ​സ്റ്റ് 2024’ ഏ​പ്രി​ൽ 26ന്​ ​ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കി​ട്ട് 6.30ന് ​അ​ൽ​ഫ​ലാ​ജ് ഹോ​ട്ട​ലി​ലെ ഗ്രാ​ൻ​ഡ് ഹാ​ളി​ലാ​യി​രി​ക്കും പ​രി​പാ​ടി. ആ​ടുജീ​വി​തം സി​നി​മ​യി​ൽ അ​ർ​ബാ​ബി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ച്ച ഒ​മാ​നി ക​ലാ​കാ​ര​ൻ ഡോ​ക്ട​ർ ത്വ​ലി​ബ് മു​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി മു​ഖ്യാ​തി​ഥി​യാ​കും. മ​ല​യാ​ള ച​ല​ച്ചിത്ര-​നാ​ട​ക ന​ട​ൻ സന്തോഷ് കീഴാറ്റൂർ സം​വി​ധാ​നം ചെ​യ്ത ‘സ്ട്രീ​റ്റ് ലൈ​റ്റ്’ എ​ന്ന നാ​ട​ക​മാ​ണ്​ പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. കാ​ലി​ക പ്ര​സ​ക്​​തി​യു​ള്ള നാ​ട​കം മ​സ്ക​ത്തി​ലെ ക​ലാ പ്രേ​മി​ക​ൾ​ക്ക് വേ​റി​ട്ട ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പ​റ​ഞ്ഞു. സു​രേ​ഷ് ബാ​ബു ശ്രീ​സ്ഥ​യാ​ണ്​ നാ​ട​ക​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി​യി​ലെ കു​ട്ടി​ക​ളും വ​നി​താ വി​ഭാ​ഗ​വും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​വി​രു​ന്നു​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റ്​ ര​വീ​ന്ദ്ര​നാ​ഥ് കൈ​പ്ര​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​രാ​ജീ​വ് മാ​ടാ​യി, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് പാ​ന​ക്കാ​ര​ൻ, ട്ര​ഷ​റ​ർ ര​ഘു​നാ​ഥ്, വ​നി​ത കോ​ഡി​നേ​റ്റ​ർ ശ്രീ​നാ രാ​ജീ​വ്, മ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Payyannoor saouhrtha vedi Fest' on 26th
Next Story