സ്വീകരണം നൽകി
text_fieldsപയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി. സദഖത്തുല്ലക്ക് മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം
മസ്കത്ത്: പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റും എഴുത്തുകാരനുമായ സി.പി. സദഖത്തുല്ലക്ക് മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
അൽഖൂദിലെ ശീശൽ റസ്റ്റാറന്റിൽ സംഘടിപ്പിച്ച പരിപാടി അൽഖൂദ് ഏരിയ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി ഖിറാഅത്ത് നടത്തി.
പ്രസിഡന്റ് മുനീർ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. സി.വി.എം. ബാവ, ഷാഫി കോട്ടക്കൽ, സമദ് അവറാൻകണ്ടി തുടങ്ങിയവർ സംസാരിച്ചു. അബ്ദുറസാഖ് മുകച്ചേരി സ്വാഗതവും ഷാജഹാൻ മുഷ്രിഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

