മസ്കത്ത് വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഇനി എളുപ്പത്തിൽ അടക്കാം
text_fieldsമസ്കത്ത്: മസ്കത്ത് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പാർക്കിങ് ഫീസ് ഇനി എളുപ്പത്തിൽ അടക്കാൻ സൗകര്യമൊരുക്കി ഒമാൻ എയർപോർട്സ്. ഇതിനായി മൊബൈൽ പേമെന്റ് ഓപ്ഷൻ ആണ് അധികൃതർ അവതരിപ്പിച്ചിട്ടുള്ളത്. പാർക്കിങ് ടിക്കറ്റിൽ പ്രിൻറ് ചെയ്തിട്ടുള്ള ക്യു. ആർ കോഡ് സ്കാൻ ചെയ്ത് പണമടക്കാൻ കഴിയും.
പേയ്മെൻറ് പ്രക്രിയ സുഗമമാക്കാനും മൊത്തത്തിലുള്ള എയർപോർട്ട് അനുഭവം വർധിപ്പിക്കാനും കാത്തിരിപ്പ് സമയം കുറക്കാനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂലൈയിൽ വിമാനത്താവളത്തിൽ ദീർഘനേരം പാർക്കിങ്ങിനുള്ള ഫീസിലും ഒമാൻ എയർ എയർപോർട്സ് അധികൃതർ ഇളവ് നൽകിയിരുന്നു.
പുതിയ നിരക്ക് പ്രകാരം P5 ലോട്ടിൽ ഒരുദിവസത്തേക്ക് പാർക്ക് ചെയ്യാൻ ഒരു റിയാൽ മാത്രമാണ് ഈടാക്കുന്നത്. തിരക്കേറിയ വേനൽക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യവും താങ്ങാനാവുന്ന വിലയും നൽകുന്നതിനുള്ള ഒമാൻ എയർപോർട്ട്സിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരുന്നത്. ഈ ഓഫർ P5 ലോട്ടിൽ മാത്രമായരിക്കും ലഭ്യമാകുക. എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഭാഗത്തുനിന്ന് ഇടതു വശത്താണ് P5 പാർക്കിങ് ലോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

