ഓണാഘോഷം കെ.എം ട്രേഡിങ്ങിനൊപ്പം; 'പാട്ടും പായസവും സീസണ് രണ്ട് ' പ്രഖ്യാപിച്ചു
text_fields'ഈ ഓണാഘോഷം കെ. എം ട്രേഡിങ്ങിനൊപ്പം' കാമ്പയിൻ കെ.എം. ട്രേഡിങ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: ഒമാനിലെ പ്രമുഖ ഹൈപര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ.എം. ട്രേഡിങ് ഓണാഘോഷങ്ങളോടനുബന്ധിച്ച് ‘ഈ ഓണാഘോഷം കെ.എം. ട്രേഡിങ്ങിനൊപ്പം' എന്ന കാമ്പയിൻ സംഘടിപ്പിക്കുമെന്ന് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
'മധുരമായ് പാടാം മാധുര്യം വിളമ്പാം സീസണ് രണ്ട്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനില്‍ വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടെ ആകര്‍ഷകങ്ങളായ പ്രമോഷനുകളും ഓഫറുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാട്ട് പാടൂ സമ്മാനങ്ങള്‍ നേടൂ, പായസ മേള എന്നീ പരിപാടികള്‍ സെപ്റ്റംബർ 19ന് അല്‍ഖുവൈര്‍ കെ.എം. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും. വൈകീട്ട് ആറിനാരംഭിക്കുന്ന ആഘോഷങ്ങളില്‍ 'സിങ് ആൻഡ് വിന്' എന്ന പരിപാടി അരങ്ങേറും. മത്സരത്തിന്റെ ഭാഗമാകാനാഗ്രഹിക്കുന്ന പത്തിനും ഇരുപതിനുമിടയിൽ പ്രായമുള്ളവർ 00968 78955451 എന്ന നമ്പറിൽ പേരു രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് നടക്കുന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ ഏഴിന് സിറ്റി സീസണ് ഹോട്ടലില്‍ നടക്കുന്ന പ്രാഥമിക മത്സരത്തില്‍ പങ്കെടുക്കാനാകും. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് 19ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
അല്‍ ഖുവൈര്‍ കെ.എം. ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൈകീട്ട് ആറു മണി മുതല്‍ നടക്കുന്ന പായസ മേളയില്‍ 30 മത്സരാര്‍ഥികള്‍ പങ്കെടുക്കും. പ്രവേശനം രജിസ്ട്രേഷന് വഴിയായിരിക്കും. 00968 78833037 എന്ന നമ്പറില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. ഇവരില്‍ നിന്നും ഷെഫുമാര്‍ തിരഞ്ഞെടുക്കുന്ന 30 പേര്‍ക്ക് അവസരം ലഭിക്കും. മലയാളി ഷെഫ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ പാചക വിദഗ്ധര്‍ ആയിരിക്കും ജേതാക്കളെ നിര്‍ണയിക്കുന്നത്. പായസ മേളയിലെ ആദ്യ മൂന്ന് വിജയികൾക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഇന്ന് മുതല്‍ രണ്ട് പരിപാടികളുടെയും രജിസ്ട്രേഷന് ആരംഭിക്കും. 'സിങ് ആന്റ് വിന്' മത്സരത്തിന്റെ രജിസ്ട്രേഷന് സെപ്റ്റംബര്‍ ആറിന് ഉച്ചക്ക് 12 മണിക്ക് അവസാനിക്കും.
പായസ മേളയുടെ രജിസ്ട്രഷന് 12നും സമാപിക്കും. 19ന് നടക്കുന്ന മത്സരങ്ങളില്‍ പായസ മേളയുടെ വിധി നിര്‍ണയത്തിന് ശേഷം പൊതുജനങ്ങള്‍ക്കും പായസ മധുരം രുചിച്ചറിയാന്‍ അവസരമുണ്ടാകും. ഈ വര്‍ഷത്തെ ഓണഘോഷത്തോടനുബന്ധിച്ച് വിവിധ തരം മികവാര്‍ന്ന ഓഫറുകള്‍ ഒമാനിലെ മുഴുവന്‍ കെ.എം. ട്രേഡിങ്ങ് ശാഖകളിലും, അല്‍ സഫ ഔട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 90 33 7 001, 91039001.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

