രോഗി അനുഭവ മികവ്; സ്വർണത്തിളക്കത്തിൽ ആരോഗ്യ മന്ത്രാലയം
text_fieldsമസ്കത്ത്: രോഗി അനുഭവത്തിലെ മികവിനുള്ള സ്വർണ മെഡൽ സ്വന്തമാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം. അറബ് ഹോസ്പിറ്റൽസ് ഫെഡറേഷൻ അവാർഡാണ് ഒമാൻ നേടിയത്.ആരോഗ്യസംരക്ഷണ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ, രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തൽ, സുൽത്താനേറ്റിലുടനീളം രോഗി കേന്ദ്രീകൃത പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കേന്ദ്രം നടത്തുന്ന മികച്ച ശ്രമങ്ങൾ എന്നിവക്കാണ് മന്ത്രാലയം ഈ അഭിമാനകരമായ നേട്ടത്തിനർഹമായിരിക്കുന്നത്. ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കാതലായ സ്ഥാനത്ത് രോഗിയെ പ്രതിഷ്ഠിക്കുന്ന ആഗോളതലത്തിലെ മികച്ച രീതികൾ സ്വീകരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഒമാനിലെ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങൾക്കിടയിലുള്ള വിജയകരമായ സഹകരണത്തെയും ഈ അംഗീകാരം എടുത്തുകാണിക്കുന്നു. ആരോഗ്യസംരക്ഷണ ഗുണനിലവാരത്തിലും രോഗി അനുഭവത്തിലും ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അധികൃതർ പറഞ്ഞു. അബൂദബിയിൽ നടന്ന ഈ വർഷത്തെ അവാർഡ് ദാന ചടങ്ങിൽ 12 അറബ് രാജ്യങ്ങളിൽ നിന്നായി 267 ആരോഗ്യസംരക്ഷണ സ്ഥാപനങ്ങൾ പങ്കെടുത്തു.ഓരോന്നും ആരോഗ്യസംരക്ഷണത്തിലെ മനുഷ്യാനുഭവം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച നൂതന സംരംഭങ്ങൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

