പതറാതെ പറയാം’ ക്ലാസ് സംഘടിപ്പിച്ചു
text_fieldsതൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ‘പതറാതെ പറയാം’ ക്ലാസ്
മസ്ക്കത്ത്: തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി പ്രവർത്തകരെ ലക്ഷ്യമിട്ട് റൂവി കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച ‘പതറാതെ പറയാം’ എന്ന ശീർഷകത്തിൽ നടന്ന പരിപാടി ശ്രദ്ധേയമായി. മലേഷ്യ കെ.എം.സി.സിയുടെ മുൻ വൈസ് പ്രസിഡന്റ് മുസ്തഫ പുത്തിലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സുലൈമാൻ അധ്യക്ഷതവഹിച്ചു.
പ്രമുഖ ട്രെയ്നറായ ഹക്കീം മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. സദസ്സിന്റെ മുന്നിൽ വന്ന് രണ്ടു വാക്ക് പറയാൻ മടിയുണ്ടായിരുന്നവരെ പോലും ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രാപ്തരാക്കുന്നതായിരുന്നു ക്ലാസ്.
റൂവി കെ.എം.സി.സി. പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് താജുദ്ദീൻ പള്ളിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു.
കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷറഫ് കിണവക്കൽ, ഷമീർ പാറയിൽ, വിവിധ ഏരിയ, ജില്ല നേതാക്കൾ എന്നിവർ സംബന്ധിച്ചു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഹക്കീം മാസ്റ്ററിന് പി.വി. മുഹമ്മദ് അലിയും പി.പി.ശരീഫും ചേർന്ന് കൈമാറി. മജീദിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിക്ക് മണ്ഡലം സെക്രട്ടറി റിയാസ് എൻ. സ്വാഗതവും വി.എൻ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

