പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsമസ്കത്ത്: പത്തനംതിട്ട സ്വദേശി മസ്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കോന്നി തണ്ണിത്തോട് ആഞ്ഞിലിമൂട്ടിൽ തമ്പിയുടെ മകൻ ഷിബിൻ (35) ആണ് മരിച്ചത്. മബേല അൽ സലാമ പോളിക്ലിനിക്കിലെ നഴ്സിങ് ജീവനക്കാരനാണ്.കഴിഞ്ഞ മൂന്ന് വർഷമായി ഒമാനിലുണ്ട്. ബുധനാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ ഷീന മാത്യു നഖൽ ഹെൽത്ത് സെൻററിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. മകൻ: ഹാനോക്ക് (നാല് വയസ്). മാതാവ്: മോളി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. ഷിബിെൻറ നിര്യാണത്തിൽ ഹോസ്പിറ്റൽ ഡയറക്ടർ ടി.ടി സിദ്ദീഖ്, മെഡിക്കൽ ഡയറക്ടർ ഡോ. റഷീദലി, മറ്റ് ജീവനക്കാർ എന്നിവർ അനുശോചിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
