Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​ബ​ല​മാ​യ...

പ്ര​ബ​ല​മാ​യ പാ​സ്​​പോ​ർ​ട്ട്​: ഒ​മാ​ൻ 64ാമ​ത്​

text_fields
bookmark_border
പ്ര​ബ​ല​മാ​യ പാ​സ്​​പോ​ർ​ട്ട്​: ഒ​മാ​ൻ 64ാമ​ത്​
cancel

മ​സ്​​ക​ത്ത്​: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ബ​ല​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​ന്​ നേ​ ട്ടം. ഹെ​ൻ​ലെ പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​ഡ​ക്​​സ്​ പ്ര​കാ​രം ആ​ഗോ​ള ത​ല​ത്തി​ൽ 64ാം സ്​​ഥാ​ന​മാ​ണ്​ ഒ​മാ​ന്​ ഉ​ ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഒ​മാ​ൻ മൂ​ന്നു​ സ്ഥാ​നം മു​ന്നി​ലെ​ത്തി. ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്​​പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷാ​വ​ർ​ഷം സ​ർ​വേ ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണ്​ ‘ഹെ​ൻ​ലെ ആ​ൻ​ഡ്​ പാ​ർ​ട്ണ​ർ’. ഒ​രു രാ​ജ്യ​ത്തി​​െൻറ പാ​സ്​​പോ​ർ​ട്ട്​ വ​ഴി ഏ​തെ​ല്ലാം രാ​ജ്യ​ത്ത് വി​സ​യി​ല്ലാ​തെ​യും വി​സ ഓ​ൺ അ​റൈ​വ​ലാ​യും യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന​ത്​ ആ​ധാ​ര​മാ​ക്കി​യാ​ണ് റാ​ങ്കി​ങ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മാ​​െൻറ വി​സ ഫ്രീ/ ​വി​സ ഒാ​ൺ അ​റൈ​വ​ൽ സ്​​കോ​ർ 79 ആ​ണ്. നേ​ര​ത്തേ വി​സ​യെ​ടു​ക്കാ​തെ​യും വി​സ​യി​ല്ലാ​തെ​യും ഒ​മാ​നി പൗ​ര​ന്മാ​ർ​ക്ക്​ 79 രാ​ഷ്​​ട്ര​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും.


ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടി​​െൻറ സ്ഥാ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ ര​ണ്ടു സ്ഥാ​നം കു​റ​ഞ്ഞ്​ 84 ആ​യി. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ മു​ൻ​കൂ​ർ വി​സ​യെ​ടു​ക്കാ​തെ 58 രാ​ഷ്​​ട്ര​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​നാ​കും. പാ​കി​സ്​​താ​ൻ പാ​സ്​​പോ​ർ​ട്ടി​ന്​ ആ​ഗോ​ള ത​ല​ത്തി​ൽ 104ാം ​സ്ഥാ​ന​മാ​ണു​ള്ള​ത്. ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ യു.​എ.​ഇ​യാ​ണ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. 18ാം സ്ഥാ​ന​ത്താ​ണ്​ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടു​ള്ള​ത്. കു​വൈ​ത്ത്, ഖ​ത്ത​ർ, ബ​ഹ്​​റൈ​ൻ എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​മാ​ന്​ മു​ന്നി​ലു​ള്ള​ത്. സൗ​ദി പി​ന്നി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanpassportgulf news
News Summary - passport-oman-gulf news
Next Story