‘പാസ്പോർട്ടും പ്രവാസി ആശങ്കകളും’; വെബിനാർ നാളെ
text_fieldsറൂവി ഉഡുപ്പി റസ്റ്റാറന്റിൽ ചേർന്ന പി.ഐ.എൽ.എസ്.എസ് എക്സിക്യൂട്ടീവ് യോഗം
മസ്കത്ത്: പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റിയും (പി.ഐ.എൽ.എസ്.എസ്) ഒമാനിലെ സാമൂഹിക സേവന രംഗത്തെ സംഘടനയായ ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് -ഒമാനും സംയുക്തമായി ‘പാസ്പോർട്ടും പ്രവാസി ആശങ്കകളും’ എന്ന പേരിൽ നടത്തുന്ന ഓൺലൈൻ വെബിനാർ വെള്ളിയാഴ്ച ഒമാൻ സമയം വൈകീട്ട് 4.30ന് നടക്കും. മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖ്യ പ്രഭാഷണം നടത്തും. സൊസൈറ്റി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ, ആക്സിഡന്റ് ആൻഡ് ഡിമൈസസ് ഒമാൻ രക്ഷാധികാരി നജീബ് കെ. മൊയ്തീൻ എടത്തിരുത്തി തുടങ്ങിയവർ സംബന്ധിക്കും.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://chat.whatsapp.com/DU18LbJhPiGABpXAaOVary എന്ന ലിങ്ക് വഴി മുൻകൂട്ടി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യണം. വെബിനാറിന്റെ ലിങ്ക് ഈ ഗ്രൂപ്പിലായിരിക്കും പങ്കിടുക.റൂവി ഉഡുപ്പി റസ്റ്റാറന്റിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ മുഹമ്മദ് യാസീൻ ഒരുമനയൂരിനെ മീഡിയ കോഓഡിനേറ്ററായി തിരഞ്ഞെടുത്തു. ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ അധ്യക്ഷതവഹിച്ചു.
കോഓഡിനേറ്റർ നജീബ് കെ. മൊയ്തീൻ, കൺവീനർ മുഹമ്മദ് ഉമ്മർ, മീഡിയ കോഓഡിനേറ്റർ മുഹമ്മദ് യാസീൻ, നിഷ പ്രഭാകർ, ദിലീപ്കുമാർ, സദാശിവൻ, നസീർ തിരുവത്ര, അഷ്റഫ് വാടാനപ്പിള്ളി, അബ്ദുൽ സമദ് അഴീക്കോട്, സൈദ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
വിവരങ്ങൾക്ക് 94018958, 99540621, 95210987, 92215816, 97601448 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രയാസങ്ങൾ, സംശയങ്ങൾ എന്നിവയിൽ പ്രവാസിക്കൊപ്പം തണലാവുക എന്ന ലക്ഷ്യത്തോടെ പ്രവാസികളും കേരള ഹൈകോടതി അഭിഭാഷകൻ ഷാനവാസ് കാട്ടകത്തും കൈകോർത്ത് രൂപവത്കരിച്ച പ്രസ്ഥാനമാണ് പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

