ശൂറാ കൗൺസിൽ കെയ്റോ മീറ്റിങ്ങിൽ പങ്കെടുത്തു
text_fieldsമസ്കത്ത്: താൽക്കാലിക പാർലമെന്ററി ഡിപ്ലോമാറ്റിക് കമ്മിറ്റിയുടെ മീറ്റിങ്ങിൽ ഒമാൻ മജ്ലിസ് ശൂറാ പങ്കെടുത്തു. അറബ് പാർലമെന്റുകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം, അറബ് പാർലമെന്ററി സഹകരണത്തെ ശക്തിപ്പെടുത്താനും നിലവിലുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ നിലപാടുകൾ ഏകീകരിക്കാനും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. ശൂറാ കൗൺസിൽ അംഗം ഡോ. ഹമൂദ് ബിൻ അഹ്മദ് അൽ യഹ്യ ഒമാനിനെ പ്രതിനിധാനം ചെയ്തു.
യോഗത്തിൽ അറബ് പാർലമെന്റുകൾക്ക് അന്താരാഷ്ട്ര പാർലമെന്ററി സമ്മേളനങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും അറബ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപന, സംവാദ നടപടികൾ വികസിപ്പിക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. നിലവിലെ അന്താരാഷ്ട്ര വിഷയങ്ങളിൽ അറബ് രാജ്യങ്ങളുടെ താൽപര്യങ്ങളോട് ചേർന്ന് ഏകീകൃത നിലപാട് രൂപപ്പെടുത്താനുള്ള നിർദേശങ്ങളും അറബ്-ആഫ്രിക്ക സഹകരണം ശക്തിപ്പെടുത്താനുള്ള ഏകോപന കരാറിനെക്കുറിച്ചും ചര്‍ച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

