ജി.സി.സി പാർലമെന്ററി ഏകോപന സമിതി യോഗത്തിൽ പങ്കെടുത്തു
text_fieldsജി.സി.സി പാർലമെൻററി കോഓഡിനേഷൻ ആൻഡ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തപ്പോൾ
മസ്കത്ത്: ജി.സി.സി പാർലമെന്ററി കോഓർഡിനേഷൻ ആൻഡ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ 18ാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു. ഓൺലൈനിലൂടെ ചേർന്ന യോഗത്തിൽ ശൂറ കൗൺസിൽ അംഗങ്ങളാണ് സംബന്ധിച്ചത്. ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ലാറ്റിനമേരിക്കയിലെയും കരീബിയനിലെയും പാർലമെന്റുകളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും യൂറോപ്യൻ പാർലമെന്റുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്തു. ജി.സി.സി ലെജിസ്ലേറ്റീവ് കൗൺസിലുകൾ പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും നടത്തിയ സുപ്രധാന ശ്രമങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായും യോഗം മാറി. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, ജി.സി.സി അതിന്റെ പാർലമെന്ററി ബന്ധം ശക്തിപ്പെടുത്താനും ആഗോള വേദിയിൽ ഒരു ഐക്യ മുന്നണി അവതരിപ്പിക്കാനും ലക്ഷ്യമിടുന്നു.:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

