മസ്കത്തിൽ ചില സ്ഥലങ്ങളിൽ പാർക്കിങ് മീറ്ററുകൾ ഒഴിവാക്കും
text_fieldsമസ്കത്ത്: നഗരത്തിെൻറ ചില സ്ഥലങ്ങളിൽ പാർക്കിങ് മീറ്ററുകൾ ഒഴിവാക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.കമേഴ്സ്യൽ സ്ട്രീറ്റ്, കമേഴ്സ്യൽ സ്ക്വയർ, റൂവി മാർക്കറ്റ്, അൽ ഫുറാസാൻ സ്ട്രീറ്റ്, മത്ര സൂഖ്, സീ സ്ട്രീറ്റ്, അൽ വാദി കബീർ എന്നിവിടങ്ങളിലെ പാർക്കിങ് മീറ്ററുകളാണ് നീക്കം ചെയ്യുക. നവംബർ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുക.
ഉപഭോക്താക്കൾക്ക് ഒാൺലൈൻ, മൊബൈൽ മാർഗങ്ങൾ വഴി പാർക്കിങ് ഫീസ് അടക്കാം. പാർക്കിങ് ഫീസ് ഇലക്ട്രോണിക് രീതിയിൽ അടക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിെൻറ ഭാഗമായാണ് നടപടി.ഇത് സംബന്ധിച്ച് മാർഗനിർദേശം നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനത്തിെൻറ നമ്പർ പ്ലേറ്റ് വിവരങ്ങളും ആവശ്യമുള്ള മിനിറ്റുകളും എസ്.എം.എസ് ആയി 90091 എന്ന നമ്പറിലേക്ക് അയച്ചാൽ പാർക്കിങ് ബുക്ക് ചെയ്യാവുന്നതാണ്.ബലദിയാത്തി ആപ്, മസ്കത്ത് നഗരസഭ വെബ്സൈറ്റ് എന്നിവ വഴിയും പാർക്കിങ് ഫീസ് അടക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

