ദാഖിലിയയിലെ പ്രധാന പാതയിൽ പാർക്കിങ് നിയന്ത്രണം
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ മനഅ വിലായത്തിലെ അൽ ഷോമൂഖ് ഫോർട്ട് മുതൽ നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദുവരെ നീളുന്ന റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ വെള്ളിയാഴ്ച രാവിലെ പാർക്ക് ചെയ്യുന്നതിന് നിരോധനമുണ്ടെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത തടസ്സങ്ങൾ തടയുന്നതിനും എല്ലാ ഡ്രൈവർമാരും നിർദ്ദേശം പാലിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ആണ് ബലിപെരുന്നാൾ നമസ്കാരത്തിന് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

