Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ന് ര​ക്ഷി​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ന് ര​ക്ഷി​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി
cancel
camera_alt

സ​ജി ഉ​തു​പ്പാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ന്​

നി​വേ​ദ​നം ന​ൽ​കു​ന്നു

ഐ.​എ​സ്.​എം മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ സു​താ​ര്യ​മാ​ക്ക​ണം

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത് (​​​​​​ഐ.​എ​സ്.​എം) മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വി​വി​ധ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ൾ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ ശി​വ മാ​ണി​ക്ക​ത്തി​ന് നി​വേ​ദ​നം ന​ൽ​കി.

വി​വി​ധ അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ചൂ​ണ്ടി​ക്കാ​ണി​ച്ച്​ ഡോ.​സ​ജി ഉ​തു​പ്പാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്നി​ട്ടു​ള്ള അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും അ​തു തി​രു​ത്തു​ക​യും വേ​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 2023 ജ​നു​വ​രി​യി​ലാ​ണ് ക​ഴി​ഞ്ഞ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യു ന​ട​ത്തി​യി​രു​ന്ന​ത്. അ​ന്നു കൂ​ടി​ക്കാ​ഴ്ച​ക്കാ​യി 44 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി അ​തി​ൽ​നി​ന്നു​ള്ള നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. എ​ത്ര പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു എ​ന്നോ എ​ന്തു​കൊ​ണ്ടു ബാ​ക്കി​യു​ള്ള​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ല്ല എ​ന്നു​ള്ള​തി​നോ മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഈ ​ജ​നു​വ​രി 15ന് ​പു​തി​യ വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ​സ് കൊ​ടു​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ൾ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​തെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ നി​യ​മ​നം വൈ​കി​യ​തെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​തൊ​ക്കെ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വി​ദ​ഗ്ധ​രെ യാ​ണ് പ്ര​സ്തു​ത മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന് ചെ​യ​ർ​മാ​ൻ ഉ​റ​പ്പു ന​ൽ​കി​യ​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രേ​യും അ​ല്ലാ​ത്ത​വ​രേ​യും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്യാ​മെ​ന്നും ര​ക്ഷി​താ​ക്ക​ളെ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. സ്കൂ​ളി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ളി​ലെ ചോ​ദ്യ പേ​പ്പ​റു​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യോ​ടു​കൂ​ടി ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത​ായി ഡോ. ​സ​ജി ഉ​തു​പ്പാ​ൻ പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​മാ​യു​ള്ള ന​ല്ല​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ധ്യാ​പ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​തി​നു അ​വ​ർ​ക്കാ​യി​ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ട​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കു​വെ​ച്ചു. ര​ക്ഷി​താ​ക്ക​ളായ സൈ​മ​ൺ ഫി​ലി​പ്പോ​സ്, കെ.​ജെ.​ജോ​ൺ, ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolmuscat
News Summary - Parents submit report to Indian school board chairman
Next Story