പാർസൽ ഡെലിവറികൾ വേഗത്തിലാകും; ഒ ടാക്സിയുമായി കരാറൊപ്പിട്ട് ഒമാൻ പോസ്റ്റ്
text_fieldsഡെലിവറി സേവനത്തിനായി ഒമാൻ പോസ്റ്റും ഒ ടാക്സിയും തമ്മിൽ കരാറൊപ്പിടുന്നു
മസ്കത്ത്: പാഴ്സൽ ഡെലിവറികൾ വേഗത്തിലാക്കാൻ ഒ ടാക്സിയുമായി കരാറൊപ്പിട്ട് ഒമാൻ തപാൽ ഓപറേറ്ററായ ഒമാൻ പോസ്റ്റ്. ആഭ്യന്തരമായി പാർസൽ ഡെലിവറി സേവനങ്ങൾ വേഗത്തിലാക്കുക, മേഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒ ടാക്സിയുമായി ഒമാൻ പോസ്റ്റ് കരാറിലെത്തിയത്.
ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ പ്രകാരം സ്വകാര്യ മേഖലയെ സർക്കാർ സംവിധാനങ്ങളുമായി ഒത്തുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഒ ടാക്സിയുമായി ഒമാൻ പോസ്റ്റ് കരാറൊപ്പിട്ടത്.
മസ്കത്തിലുടനീളം 24 മണിക്കൂറിനുള്ളിലും മറ്റു ഗവർണറേറ്റുകളിൽ 48 മുതൽ 72 മണിക്കൂറിനുള്ളിലും ഡെലിവറി ഉറപ്പാക്കാനാണ് ഒമാൻ പോസ്റ്റിന്റെ ലക്ഷ്യം.
ഒമാൻ പോസ്റ്റ് സ്വകാര്യ മേഖലയുമായി സഹകരിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള നൂതനമാർഗങ്ങൾ അന്വേഷിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായി വേഗവും കാര്യക്ഷമവുമായ ഡെലിവറി ലക്ഷ്യമിട്ടാണ് ഒ ടാക്സിയുമായി ഞങ്ങൾ കരാറിലെത്തിയതെന്ന് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശൈഖ് ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹുസ്നി പറഞ്ഞു.
ഡെലിവറി സമയം കുറക്കുന്നതിലൂടെ അതിവേഗ ഡെലിവറികളെ ആശ്രയിക്കുന്ന ഞങ്ങളുടെ ഗുണഭോക്താക്കൾക്ക് ഈ കരാർ ഏറെ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

