പത്രിക സമര്പ്പണം ഇന്ന് അവസാനിക്കും
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യന് സ്കൂള് ഡയറക്ടര് ബോര്ഡ് തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്ദേശ പത്രിക സമര്പ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിവരെ സമർപ്പിക്കാവുന്നതാണ്. ഡിസംബര് 21ന് നാമനിര്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്ത്തിയാവും.
ജനുവരി രണ്ട് ഉച്ചക്ക് ഒരു മണിവരെയാണ് പത്രിക പിന്വലിക്കാനുള്ള അവസാന സമയം. ജനുവരി മൂന്നിന് സ്ഥാനാര്ഥികളുടെ അന്തിമ പട്ടിക പുറത്തുവിടും. ജനുവരി 18നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ വൈകീട്ട് ഫലവും പ്രഖ്യാപിക്കും. മുന് വര്ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല് പേര് മത്സര രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
