പാനസോണികിന്റെ പുതിയ ഇ.യു-സീരീസ് എയർ കണ്ടീഷണറുകൾ ഒമാനിൽ അവതരിപ്പിച്ചു
text_fieldsപാനസോണികിന്റെ പുതിയ ഇ.യു-സീരീസ് എയർ കണ്ടീഷണറുകൾ മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചപ്പോൾ
മസ്കത്ത്: പാനസോണിക് മാർക്കറ്റിങ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക പി.സെഡ്.ഇ ( പി.എം.എം.എ.എഫ്), ഒമാൻ മാർക്കറ്റിങ് ആൻഡ് സർവിസസ് കമ്പനി എൽ.എൽ.സി( ഒ.എം.എ.എസ്.സി.ഒ) എന്നിവ തമ്മിലുള്ള 50 വർഷത്തെ വിശ്വസ്ത പങ്കാളിത്തത്തിന്റെ ഭാഗമായി പാനസോണികിന്റെ പുതിയ ഇ.യു-സീരീസ് എയർ കണ്ടീഷണറുകൾ ഒമാൻ മാർക്കറ്റിൽ അവതരിപ്പിച്ചു. പാനാസോണിക്കിന്റെ ആഗോള നിലവാരങ്ങൾക്കനുസൃതമായി പുറത്തിറങ്ങിയ ഇ.യു-സീരീസ്, ഒമാനിലെ പ്രത്യേക കാലാവസ്ഥക്കും ജീവിത സാഹചര്യങ്ങൾക്കും അനുയോജ്യമായി നിർമിച്ചതാണ്.
ഒമാന്റെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെുത്താണ് ഇ.യു സീരിസ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ പി.എം.എം.എ.എഫിന്റെ സി.ഇ.ഒ ഹിരോയൂക്കി ശിബുതാനി പറഞ്ഞു. കടുത്ത കാലാവസ്ഥ സാഹചര്യങ്ങളിൽ ദീർഘകാലം നിലനിൽക്കുകയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. അഞ്ചു ദശാബ്ദങ്ങളായി ഒ.എം.എ.എസ്.സി.ഒയും പാനസോണിക്കും ഒമാൻ ഉപഭോക്താക്കൾക്ക് ലോകോത്തര സാങ്കേതിക പരിഹാരങ്ങൾ എത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പുലർത്തുന്നു. ഈ കൂട്ടുകെട്ടിലൂടെ, ഞങ്ങൾ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിന് പുറമേ, നിലവാരം ഉയർത്തുകയും ചെയ്തുവെന്ന് അദേഹം പറഞ്ഞു.
ഇ.യു-സീരീസ് വായു ശുദ്ധീകരണത്തിലും കൂളിങ് സാങ്കേതികവിദ്യയിലും പുതുമകൾ ഉൾക്കൊള്ളുന്നു. ബാക്ടീരിയ, വൈറസുകൾ, അലർജികൾ, ദുർഗന്ധങ്ങൾ എന്നിവയെ സജീവമായി തടയുകയും വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഒരുപോലെ ആരോഗ്യകരമായ ഇൻഡോർ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന നാനോ™ X സാങ്കേതികവിദ്യയാണ് ഈ ശ്രേണിയുടെ കാതൽ. ഇ.യു-സീരീസ് അഡാപ്റ്റീവ് ഇൻവെർട്ടർ സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നു. ഇത് ഊർജ്ജ ഉപഭോഗം ഗണ്യമായി കുറക്കുന്നതിനൊപ്പം സ്ഥിരമായ താപനില ഉറപ്പാക്കുന്നു. കൂടാതെ മുറിയുടെ എല്ലാ കോണുകളിലും എത്തുന്ന ശക്തമായ വായുപ്രവാഹം സൃഷ്ടിക്കുന്ന കൂടുതൽ ഏകീകൃത തണുപ്പിക്കൽ പ്രാപ്തമാക്കുന്ന ജെറ്റ് സ്ട്രീം സാങ്കേതികവിദ്യയും ഈ പരമ്പരയിൽ ഉൾപ്പെടുന്നു
ഇയു-സീരീസിൽ ഷീൽഡ് ബ്ലൂ, ecoTOUGH™ സംരക്ഷണ കോട്ടിങുകൾ ഉൾപ്പെടുന്നു. 55 ഡിഗ്രിസെൽഷ്യസുവരെ ചൂടിൽ പോലും മികച്ച പ്രകടനം ഉറപ്പാക്കുന്ന തരത്തിലാണ് രൂപകൽപന. പരിസ്ഥിതി സൗഹൃദമായ ആർ32 റിഫ്രിജറന്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത റിഫ്രിജറന്റുകളേക്കാൾ കുറഞ്ഞ പരിസ്ഥിതി ആഘാതം മാത്രമാണ് ഇതുകൊണ്ടുണ്ടാകുയൊള്ളു.
50 വർഷങ്ങളായി പാനാസോണിക്കുീമായി ചേർന്ന് ഒ.എം.എ.എസ്.സി.ഒ ഒമാനിലേക്ക് പുതുമകളും സാങ്കേതികവിദ്യകളും കൊണ്ടുവരുകയാണ്. ഇ.യു-സീരീസ്, ആ യാത്രയിലെ മറ്റൊരു ചരിത്ര മുഹൂർത്തമാണെന്ന് ഒ.എം.എ.എസ്.സി.ഒയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ നവീൻ ബട്ട പ്രസ്താവിച്ചു. ഇനി മുതൽ എല്ലാ പാനസോണിക് എ.സി മോഡലുകൾക്കും 10 വർഷത്തെ വാരണ്ടി ലഭിക്കും. പുതിയ ഇ.യു-സീരീസ് എ.സി ഒമാനിൽ സെപ്റ്റംബർ അവസാനം മുതൽ ലഭ്യമാകും. പിന്നീടുള്ള മാസങ്ങളിൽ ഇത് മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും കൊണ്ടുവരാനാണ് പദ്ധതിയിടുന്നതെന്ന് അധികൃതർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

